Image

യൂറോ കപ്പ്‌: പ്രതിച്ഛായ നന്നാക്കാന്‍ പോളണ്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 06 June, 2012
യൂറോ കപ്പ്‌: പ്രതിച്ഛായ നന്നാക്കാന്‍ പോളണ്ട്‌
വാഴ്‌സോ: ഹൂളിഗന്‍സിന്റെയും വംശ വെറിയന്‍മാരുടെയും നാടായാണ്‌ പോളണ്‌ട്‌ അറിയപ്പെടുന്നത്‌. ആ പ്രതിച്ഛായ ഒന്നു നന്നാക്കാനുള്ള അവസരമാണ്‌ അവര്‍ക്ക്‌ യൂറോ കപ്പ്‌ സംഘാടനമെന്ന്‌ യൂവേഫ തന്ന പ്രഖ്യാപിച്ചിട്ടുണ്‌ട്‌. അതിനുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു പോളിഷ്‌ സംഘാടകര്‍. ആസന്നമായ യൂറോകപ്പിന്റെ സജീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കെ പോളണ്‌ടിന്റെ തലവേദനയും ഹൂളിഗന്‍സ്‌ എന്ന ഭൂതത്തെയാണ്‌.

ഏറ്റവും കൂടുതല്‍ കുഴപ്പമുണ്‌ടാക്കാന്‍ സാധ്യതയുള്ള അയ്യായിരത്തോളം ഹൂളിഗന്‍സിനെ തിരിച്ചറിഞ്ഞിട്ടുണ്‌ട്‌. ഇത്തരക്കാരെ നേരിടാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഡിയങ്ങളില്‍ നിയോഗിക്കും.

സ്റ്റേഡിയത്തിനുള്ളില്‍ തന്നെ പോലീസ്‌ സ്റ്റേഷനും കുഴപ്പക്കാരെ അടച്ചിടാനുള്ള ജയില്‍ സെല്ലുകളുമുണ്‌ടാകും. ഡസന്‍കണക്കിന്‌ കുഴപ്പക്കാരെ ഇവിടെ പൂട്ടിയിടാം. കലാപമുണ്‌ടാക്കുന്നവരെ കോടതി ഉത്തരവ്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാം. ഹൂളിഗന്‍സിന്റെ വിചാരണ ഫാസ്റ്റ്‌ ട്രാക്കായി വിഡിയോ കോണ്‍ഫറന്‍സ്‌ വഴി നടത്തി കോടതിക്കു ശിക്ഷയും വിധിക്കാം.
യൂറോ കപ്പ്‌: പ്രതിച്ഛായ നന്നാക്കാന്‍ പോളണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക