Image

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എന്‍ആര്‍ഐ മീറ്റ്‌ നടത്തുന്നു

ജേക്കബ്‌ മാളിയേക്കല്‍ Published on 06 June, 2012
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എന്‍ആര്‍ഐ മീറ്റ്‌ നടത്തുന്നു
സൂറിച്ച്‌: ഇന്ത്യയിലെ പ്രമുഖ ബാങ്കായ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്വിറ്റ്‌സര്‍ ലാന്‍ഡില്‍ എന്‍ആര്‍ഐ മീറ്റ്‌ നടത്തുന്നു. ജൂണ്‍ ഏഴ്‌, എട്ട്‌ (വ്യാഴം, വെള്ളി) തീയതികളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സൂറിച്ചിലും ബാസലിലും യഥാക്രമം മീറ്റ്‌ നടത്തും. സൂറിച്ചില്‍ ഇന്തോ സ്വിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബും ബാസലില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലും ആണ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നത്‌.

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എംഡിയും, സിഇഒയും ആയ ഡോ. വി.എ. ജോസഫും മാര്‍ക്കറ്റിംഗ്‌ മേധാവി സോണിയും പങ്കെടുക്കുന്നതാണ്‌. സൂറിച്ചില്‍ ജൂണ്‍ ഏഴിന്‌ (വ്യാഴം) വൈകുന്നേരം 6.30 ന്‌ മീറ്റ്‌ തുടങ്ങും. ഇന്തോ സ്വിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സ്വാഗതം ആശംസിക്കും ബാങ്ക്‌ പ്രസന്റേഷനും ചോദ്യോത്തര വേളയും ഉണ്‌ടായിരിക്കും.

ഇന്ത്യന്‍ ഡിന്നറും സൗജന്യ പാര്‍ക്കിംഗ്‌ സൗകര്യവും ഇന്തോ സ്വിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്‌ട്‌. സൂറിച്ചില്‍ എഗിലാണ്‌ മീറ്റ്‌ നടക്കുക. (Hirchensaal , Forchstrasse . 139 , Egg / Zurich ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വര്‍ഗീസ്‌ എടാട്ടുകാരന്‍ (079 700 21 90), ടോമി തൊണ്‌ടാംകുഴി 0763432862, ടെര്‍ലി കണ്‌ടംകരി 0765116410 ജെയിംസ്‌ കരുത്തേടത്ത്‌ 0765870343.

ബാസലില്‍ ജൂണ്‍ എട്ടിന്‌ മുട്ടന്‍സിലെ കത്തോലിക്കാ പള്ളി ഹാളില്‍ വൈകുന്നേരം 6.30 ന്‌ മീറ്റ്‌ തുടങ്ങും. (Muttenz Church hall, Tramstrasse 55, 4132 Muttenz ) കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജോയ്‌ കൊച്ചാട്ട്‌ 078 949 7716, ജോസ്‌ വെള്ളാടിയില്‍ 061 2710805, ആല്‍ബി ജോസഫ്‌ 061 4823414, ടോമി തൊണ്‌ടാംകുഴി 0763432862.
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എന്‍ആര്‍ഐ മീറ്റ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക