Image

കലയുടെ സൗഹൃദസന്ധ്യ ഒരുക്കി മണിമല സംഗമം വര്‍ണാഭമായി

ജോസ്‌ കുമ്പിളുവേലില്‍ Published on 06 June, 2012
കലയുടെ സൗഹൃദസന്ധ്യ ഒരുക്കി മണിമല സംഗമം വര്‍ണാഭമായി
എന്‍ഫീല്‍ഡ്‌: നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി മണിമല സംഗമം 2012 നു തിരിതെളിഞ്ഞപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ അത്‌ ഒരു കലയുടെ വര്‍ണോല്‍സവ വേദിയായി മാറി. പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സാജു വെള്ളപ്ലാമുറിയില്‍ സ്വാഗതം പറഞ്ഞു.

ജോജോ ചെറിയാന്‍ അധ്യക്ഷത വഹിച്ച സമ്മേളനം യുകെ സെന്റ്‌ തോമസ്‌ കത്തലിക്‌ ഫോറം പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ ഉദ്‌ഘാടനം ചെയ്‌തു. ജേക്കബ്‌ കോയിപ്പുറം ആശംസയും തുടര്‍ന്നു അല്‍ഫോന്‍സ ജോസ്‌ നന്ദിയും പറഞ്ഞ വേദിയില്‍ ട്രീസ സണ്ണിയും ജ്യുവെല്‍ ജോര്‍ജും അവതാരകരായി തിളങ്ങി.

സ്വയം പരിചയപ്പെടുത്തി കടുന്നുപോയ സംഗമം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനനൃത്ത പരിപാടികള്‍ കൊണ്‌ടും എന്‍ഫീല്‍ഡിലെ കലാകാരന്മാര്‍ അവതരിപ്പിച്ച മാര്‍ഗം കളികൊണ്‌ടും മനോഹരമായി.

ഒരുമിച്ചിരുന്ന്‌ കേരളീയ രീതിയിലുള്ള തീന്‍മുറസദ്യ ആസ്വദിച്ചു രാത്രി 10ന്‌ തിരശീല വീണപ്പോള്‍ ഇനി ഒരു കലാസൗഹൃദ മാമാങ്കത്തിനായി എന്‍ഫീല്‍ഡില്‍ വീണ്‌ടും കാണാം എന്നു മനസിലുറപ്പിച്ചു പിരിഞ്ഞു.

ജ്യോതിസ്‌ കുമ്പിളുവേലില്‍, ടോജോ ചെറിയാന്‍, ജോര്‍ജ്‌ കുട്ടി ആലപ്പാട്ട്‌, ടോജി ജോര്‍ജ്‌, അനീഷ്‌, സാബു വര്‍ഗീസ,്‌ സാജു വര്‍ഗീസ്‌ സണ്ണി വര്‍ഗീസ്‌, ആനന്ദ്‌ കളത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
കലയുടെ സൗഹൃദസന്ധ്യ ഒരുക്കി മണിമല സംഗമം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക