Image

കൊവിഡ് ബാധിതര്‍ 3.14 കോടി കടന്നു; മരണം 9.67 ലക്ഷം; 2.30 കോടി രോഗമുക്തര്‍

Published on 21 September, 2020
കൊവിഡ് ബാധിതര്‍ 3.14 കോടി കടന്നു; മരണം 9.67 ലക്ഷം; 2.30 കോടി രോഗമുക്തര്‍


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,414,657 ആയി. 967,602 പേര്‍ ഇതിനകം മരണമടഞ്ഞു. 23,005,052 പേര്‍രോഗമുക്തരായപ്പോള്‍ 7,442,003 പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.74 ലക്ഷം രോഗബാധിതരായപ്പോള്‍ 2717 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 70 ലക്ഷം പിന്നിട്ടു. ഇന്ന് 21,000ല്‍ ഏറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.04 ലക്ഷം പേര്‍ മരണമടഞ്ഞു. 194 പേരാണ് പുതുതായി മരിച്ചത്. ഇന്ത്യയില്‍ 5,557,573(+71,961) പേര്‍ രോഗബാധിതരായി. 88,943 (+1,034) പേര്‍ ഇതിനകം മരണമടഞ്ഞു. ബ്രസീലില്‍ 4,547,150(+2,521) പേര്‍ രോഗികളായപ്പോള്‍ 136,997 (+102) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,109,595(+6,196) രോഗികളുണ്ട്. 19,489 (+71) പേര്‍ മരണമടഞ്ഞു.

പെറുവില്‍ 768,895 രോഗബാധിതരും 31,369മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബിയയില്‍ ഇത് 765,076വും 24,208വുമാണ്. 

മെക്‌സിക്കോയില്‍ 697,663(+3,542) പേരിലേക്ക് കൊവിഡ് എത്തി. 73,493(+235) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇവിടെ 671,468(+2,957) പേര്‍ രോഗികളായപ്പോള്‍ 30,663(+56) പേര്‍ മരണമടഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ 661,211 രോഗികളുണ്ട് 15,953 പേര്‍ മരിച്ചു. അര്‍ജന്റീനയില്‍ ഇത് 631,365 വും 13,053വുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക