Image

പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു

Published on 21 September, 2020
പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു

തൃശൂര്‍: വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കെ.എസ്.ഇ.ബി വൈദ്യുതോല്‍പാദനവും തുടങ്ങി. ഡാമുകള്‍ തുറക്കുന്നതിനും വൈദ്യുതോല്‍പാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്.

പീച്ചി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ വഴി 9.11 ക്യുമെക്‌സ് ജലം ഒഴുകുന്നു. 
തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98% ജലം. പരമാവധി ജലനിരപ്പ് 76.70 മീറ്ററും ഫുള്‍ റിസര്‍വോയര്‍ ലെവല്‍. 

ഡാമുകള്‍ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ഈ നദികളില്‍ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക