Image

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മലയാളിയടക്കം രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

Published on 21 September, 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മലയാളിയടക്കം രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. ബെംഗളുരു സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്. ഡല്‍ഹി ഹവാലക്കേസിലെ പ്രതിയാണ് ഗുല്‍നവാസ്.

ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം ഇവരെ 
വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. എന്‍.ഐ.എ.ദീര്‍ഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ്.

അതീവരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എയുടെ നീക്കം. സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് യാതൊരു സൂചനകളും നല്‍കിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക