Image

ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published on 21 September, 2020
ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. സൂര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്നു.

മൊയ്തുവിനെ കോവിഡ് ബാധയെ തുടര്‍ന്നു സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സൂര്‍ ആശുപത്രിയിലെ കോവിഡ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ബുആലിയില്‍ കഫ്റ്റീരിയ നടത്തിവരുകയായിരുന്നു മൊയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക