Image

20 കാരിയെന്നു ധരിപ്പിച്ച് കാമുകി പണം തട്ടി, മുഖം കണ്ടപ്പോള്‍ ഞെട്ടിയ യുവാവ് അക്രമാസക്തനായി

Published on 21 September, 2020
20 കാരിയെന്നു ധരിപ്പിച്ച് കാമുകി പണം തട്ടി, മുഖം കണ്ടപ്പോള്‍ ഞെട്ടിയ യുവാവ് അക്രമാസക്തനായി
കാസര്‍ഗോഡ്: കാമുകിയെ കാണാന്‍ തൃശൂരില്‍ നിന്നു സമ്മാനങ്ങളുമായി എത്തിയ യുവാവ് ഒടുവില്‍ കാമുകിക്കു നേരെ കത്തി വീശി. കുമ്പള സ്വദേശിനിയെ കാണാന്‍ ബേക്കല്‍ കോട്ടയ്ക്കു സമീപമെത്തിയ യുവാവിനെയും സുഹൃത്തിനെയും ഒടുവില്‍ പൊലീസ് എത്തി പിടികൂടി.

കാമുകിക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ പിടിച്ചെടുക്കുകയും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടു. സമൂഹമാധ്യമത്തിലെ വ്യാജ പ്രൊഫൈല്‍ കണ്ടു വിശ്വസിച്ചാണ് യുവാവ് എത്തിയത്. ഇടയ്ക്കിടെ പണവും മറ്റും കൊടുത്തിരുന്നതായും യുവാവ് പറഞ്ഞു. ഇരുപതുകാരിയെന്നാണ് ഇവര്‍ യുവാവിനെ ധരിപ്പിച്ചിരുന്നത്.

ശരീരം മൊത്തം മൂടിയിരുന്ന വസ്ത്രം ധരിച്ച ‘യുവതിയോടു’ മുഖം കാണണമെന്നു നിര്‍ബന്ധം പിടിച്ചു യുവാവ്. അങ്ങനെ മുഖം കണ്ടതോടെയാണു തര്‍ക്കമായത്. 50 പിന്നിട്ട സ്ത്രീയാണ് കാമുകിയെന്ന് അറിഞ്ഞതോടെ യുവാവു പണം തിരികെ ആവശ്യപെട്ടു. നിരാകരിച്ചപ്പോള്‍ കത്തി വീശി. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക