Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 7 തെക്കേമുറി)

Published on 21 September, 2020
 ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 7 തെക്കേമുറി)
സാഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ഇന്‍ഡ്യ ഉയരുമ്പോള്‍ ജോസ് ഉന്നതിയുടെ ശ്രംഖലയില്‍ പടികള്‍ ചവിട്ടുകയായിരുന്നു. കാലത്തോടൊപ്പം, കാലത്തിനന്സൃതമായി പാമ്പിനെപ്പോലെ ഇഴഞ്ഞു ചെന്ന്, പറവയുടെ ചിറകുനേടി, ആ ചിറകുകളില്‍ അനന്തതയിലേക്ക് പറന്ന് പണക്കാരനായി കസ്റ്റംഹോമും ബന്‍സുകാറും സ്വയത്തമാക്കി . ഹൊ   അങ്ങനെ എന്തെല്ലാം?
ഒരിക്കല്‍ അവള്‍ വരും. വന്നുകഴിഞ്ഞാല്‍ ആര്‍. എന്‍ ആകും. നെയ്തുതീര്‍ത്ത വലയുടെ നടുവില്‍ പതിയിരിക്കുന്ന ചിലന്തിപോലെ ദേഹത്തെ പൊടിപോലും തൂക്കാതെ തനിക്കിരുന്നാല്‍ മതിയല്ലോ! ഇന്നനേകരും ആവര്‍ത്തിക്കുന്നതും ഈ നയം തന്നെയാണല്ലോ.

നീണ്ട  മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോഴേക്കും കാലിയാക്കപ്പെട്ട ജോണിവാക്കറിന്റെ കുപ്പികള്‍ വര്‍ദ്ധിച്ചു. സുബോധം വിടപറഞ്ഞപ്പോള്‍ സാഹിത്യത്തിന്റെ നാഡികള്‍  തലപൊക്കി.
“പ്രാണേശിത്രി, പ്രണയമസൃണേ, സംബോധനകളുടെ കൂമ്പാരം. വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശത്തിനൊരു പാരടി തീര്‍ത്താലോ  
മന്ദാകിനീ, സുനന്ദേ, മന്ദമാരുതേ,ചാരുതേ
ചന്ദനശീതളേ, കാമകാളിന്ദീ, കോമളകാമിനി’’
രണ്ട ുവരികള്‍ എഴുതിയപ്പോഴേക്കും പത്താം ക്ലാസ്സുകാരന്റെ സാഹിത്യകൂമ്പാരം കാലിയാക്കപ്പെട്ടു. വാക്കുകള്‍ തേടിയുള്ള യാത്രയില്‍ അറിയാതെ ഉറങ്ങിപ്പോയി.
ഉണര്‍ന്നും, ഉറങ്ങിയും സുബോധത്തിലും അബോധത്തിലുമൊക്കെയായി ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴേക്കും മസ്തിഷ്ത്തിന്റെ മന്ഷ്യത്വം നഷ്ടപ്പെട്ടതായി അയാള്‍ക്കു തോന്നി. എല്ലാറ്റിനോടും വെറുപ്പ്.
ആഴ്ചകള്‍ കഴിഞ്ഞിട്ടും ശരീരത്തിന്ം മനസ്സിന്ം ഒരു സൈ്വര്യത കിട്ടുന്നില്ല. സഖാവ് ചന്ദ്രന്ം ജോണും ജോസില്‍ കാണുന്ന ഭാവവ്യത്യാസങ്ങളില്‍ ആശങ്കാകുലരായി.

“”ചന്ദ്രാ! താന്‍ യാതൊന്നും ജോസിനോട് പറയരുത്. ഗുത്തേക്കാളേറേ ദോഷം ചെയ്യുന്ന ചിന്താഗതിയാണ് തന്റേത്.” ജോണ്‍ ഓര്‍മ്മിപ്പിച്ചു. ജോണിന്റെ ഉപദേശം ചന്ദ്രന്് പിടിച്ചില്ല.””താന്‍ തന്റെ സര്‍വ്വജ്ഞാനം അങ്ങോട്ട് പറയുക.” ചന്ദ്രന്‍ ഇറങ്ങിപ്പോയി. “സ്വന്തഭാര്യയെ വിട്ടുപിരിയേണ്ട ി വന്നതിലുള്ള പ്രയാസം അയവിറക്കിക്കഴിയുന്ന സുഹൃത്തിനോട് എന്താണ് പറയുക.’ ജോണ്‍ ആലോചിച്ചു.
“”പ്രേമം മരണംപോലെ ബലമുള്ളതും, പത്‌നീവൃതശങ്ക പാതാളം പോലെ കടുപ്പമേറിയതും ആകുന്നു.  ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ’’ ശലമോന്റെ വാക്കുകള്‍. ഇതിലേതായിരിക്കാം ജോസിന്റെ വ്യസനകാരണം.
ഇറങ്ങിപ്പോയ ചന്ദ്രന്‍ മടങ്ങിവന്നത് സുകൃതത്തിന്റെ സ്മൃതികളുണര്‍ത്തുന്ന വിസ്കിയുമായിട്ടാണ്. സമത്വസുന്ദരസമാധാനം കൈവരിക്കുവാന്‍ ഉതകുന്ന, ആ സര്‍വ്വരോഗപാപശമനി അഥവാ ധൈര്യദായകി, സിരകളിലെ രക്തപ്രവാഹം വര്‍ദ്ധിച്ചപ്പോള്‍ എല്ലാ വീര്‍പ്പുമുട്ടലുകളും വിയര്‍പ്പ് കണങ്ങളായി നിലംപതിച്ചു. ഉന്മാദഭരിതങ്ങളായ ആ നിമിഷത്തില്‍ ഉല്ലാസത്തോടെ ജോസ് മെയില്‍ ബോക്‌സിനെ ലക്ഷ്യമാക്കി നടന്നു.

സ്വന്തഭാര്യയുടെ വടിവൊത്ത കൈപ്പടയില്‍ തനിക്കായി തീര്‍ത്ത ആദ്യഫലം. ഭൂതകാലത്തിന്റെ ഓര്‍മ്മകളോ, വര്‍ത്തമാനത്തിന്റെ ആവശ്യങ്ങളോ, അതോ ഭാവിയുടെ സ്വപ്നങ്ങളോ? എന്തായിരിക്കും ഇതില്‍ കാര്യഗ്രഹണത്തിനായി ജോസ് ആര്‍ത്തിയോടെ ശ്രമിക്കവേ രംഗം കണ്ട  ജോണ്‍ വിളിച്ചു പറഞ്ഞു.
“”സൂക്ഷിക്കണം, ഇന്‍ഡ്യാ ഗവണ്‍ന്റെിന്റെ  റുപ്പിയ്ക്ക് മൂല്യം കുറവായതുകൊണ്ട ് പൊള്ളിച്ച പപ്പടം പോലുള്ള പേപ്പറാണ്. ഭ’
ശരിതന്നെ. കീറാന്ം വയ്യ. ഇളക്കാന്ം വയ്യ തൊടുന്നിടമെല്ലാം ജീര്‍ണ്ണിച്ച ശവശരീരംപോലെ അസ്ഥികളില്‍ നിന്ന് വേര്‍പെടുകയാണ്. മഴക്കാലമാണെങ്കില്‍ പറയുകയും വേണ്ട .  ആദ്യഭാഗം പോസ്റ്റോഫീസിലെ സീലില്‍പറ്റി നഷ്ടപ്പെടും. കാതലായ ഭാഗം പോസ്റ്റുമാന്റെ കൈവിരലില്‍ കാണും  മറുപടി ഉടനെ അയക്കണമെന്ന അന്ത്യഭാഗമേ സ്വാഭാവികമായി ലഭിക്കുകയുള്ളു.
“ഇതുനിസാരകാര്യമല്ലല്ലോ! ജോസ് വളരെ ശ്രദ്ധയോടെ ആറ്റത്തെ മുറിക്കുന്നതുപോലെ ഒരുവിധത്തില്‍ പാകപ്പെടുത്തിയെടുത്തു.
“എന്റെമ്മോ!’’ അംക്രേസിഖടാവോ. ആര്‍. എസ്. എസ്. നീണാള്‍ വാഴട്ടെ. അവടമ്മേടെ ഒരു ഇംഗ്ലീഷ് ഭ’ ജോസ് മുകളിലേക്കു നോക്കി.  ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുത്തിയെങ്കിലേ ഭാര്യയുടെ കത്ത് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളുവെന്നു വന്നാല്‍ അതില്‍പ്പരം ഒരു ഗതികേട് വരാന്ണ്ടേ ാ?
മൂവരുംകൂടി ഒത്തുചേര്‍ന്നു വട്ടമേശസമ്മേളനത്താല്‍ ഏകദേശം ആശയം ജോസ് നേടിയെടുത്തു. സ്വീറ്റിന്റെ അര്‍ത്ഥം ജോണും ഫീറ്റിന്റെ അര്‍ത്ഥം ചന്ദ്രന്ം കണ്ടെ ത്തി. അതിനിടയിലുള്ള ഭാഗമൊക്കെ ജോസ് ഊഹിച്ചെടുത്തു.
ഇതിനൊരു മറുപടി  എഴുതണമല്ലോ! അതിന്ള്ള മാര്‍ക്ഷം ഇനിയും കണ്ട ുപിടിക്കേണം.

“”അതിനെന്താ? നമ്മുടെ ലീനാര്‍ഡിനെ വിളിക്കണം. അവനോട് പറഞ്ഞാല്‍ അവന്‍ എഴുതിത്തരുമല്ലോ.” ചന്ദ്രന്‍ എളുപ്പവഴി നിര്‍ദ്ദേശിച്ചു.
ലീനാര്‍ഡ് എന്ന കറമ്പന്‍ ബിയറിന്റെ ലഹരിയില്‍ നൃത്തം വയ്ക്കുമ്പോള്‍ ജോസ് ആവശ്യം ബോധിപ്പിച്ചു. ഡോണ്ട ് വറി എബോട്ട് ഇറ്റ് മൈഫ്രണ്ട ് ഐ കാന്‍ ഹെല്‍പ്പ് യൂ വെയറീസ് ദി പെന്‍ . റയിറ്റ് ഇറ്റ്. പ്രേമത്തിന്റെ പരിമളം പരത്തുന്ന വാചകം ലീനാര്‍ഡ് ഉരുവിട്ടു.
അക്ഷരജ്ഞാനമില്ലാത്തവന് അമരകോശമുണ്ടേ ാ മനസ്സിലാകുന്നു? ജോസ് പേനയും പേപ്പറും ലീനാര്‍ഡിന്് സമര്‍പ്പിച്ചു. എന്റെ ഭാര്യയ്ക്ക് താന്‍ തന്നെ എഴുതിയ്‌ക്കോ സുഹൃത്തേ, എന്ന മട്ടില്‍.
 ഐ ആം സോറി ജോസ് ഐ കാണ്ട ് റയിറ്റ് ഇറ്റ്. പറയാനേ അറിയുള്ളു എഴുതാനറിയില്ല. ലീനാര്‍ഡ് ഇതു പറയുമ്പോള്‍ എന്തോ ഒരു ഫലിതം അയാളുടെ മുഖത്ത് കളിയാടി. അമേരിക്കന്‍ ജനസംഖ്യയുടെ മുപ്പതു ശതമാനം തന്നെപ്പോലുള്ളവരാണെന്നതിലുള്ള അഭിമാനമായിരിക്കാം.
സംഗതി ആകെ ഗതികേടിലായല്ലോ. സ്വന്ത ഭാര്യയുമായി ആശയവിനിമയം  കത്തുകളിലൂടെ നിര്‍വ്വഹിക്കുവാന്‍ പ്രാപ്തിയില്ലാത്തവനാണ് താനെന്ന് അവള്‍ അറിഞ്ഞാല്‍ കസ്റ്റം ഹോമും ബന്‍സുകാറും എന്ന സ്വപ്നം വെള്ളത്തിലായതുതന്നെ. അറിയാവുന്നതുവച്ച് എഴുതി വിട്ടാല്‍ അതു വിഡ്ഢിത്വമാകയും താനൊരു പമ്പരവിഡ്ഢിയാണെന്ന് അവള്‍ മനസ്സിലാക്കുകയും ചെയ്യും. എന്താണിതിനൊരു പോംവഴി? ജോസ് തലപുകഞ്ഞാലോചിച്ചു.

പഠിക്കയല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഒടേതമ്പുരാന്പോലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷത്തിലാണ് താനിന്ന്. വല്ലവനേയും കൊണ്ട ് സ്വന്ത ഭാര്യയ്ക്ക് കത്തെഴുതിച്ചാല്‍ അവസാനം താനൊരു. . . വേണ്ട , അതു വേണ്ട . ആദ്യത്തെ കത്ത് മലയാളത്തില്‍തന്നെ പോകട്ടെ. മാതൃഭാഷയോട് കൂറുള്ളവനാണ് താനെന്ന് അവളൊന്ന് അറിയട്ടെ. ജോസ് പേനയെടുത്തു കന്യാകുമാരിക്കും കാസര്‍കോടിന്ം ഇടയില്‍ ഒതുങ്ങുന്ന വാചകങ്ങള്‍ക്ക് രൂപം കൊടുത്തു.
വെള്ളത്തിലിട്ടാലും വെളിച്ചം കാണുമ്പോള്‍ തെളിഞ്ഞു വരുന്ന അമേരിക്കന്‍ കടലാസില്‍ എഴുതിയ, ഭര്‍ത്താവിന്റെ ആദ്യകത്ത് സുനന്ദ കൂട്ടുകാരി ശോഭയുടെ സഹായത്താല്‍ മനസ്സിലാക്കി. സ്വഭാര്യയ്ക്കര്‍പ്പിച്ച പുഷ്പ്പാര്‍ച്ചനയില്‍ ഭാര്യസുഹൃത്തും പങ്കാളിയായി. അങ്ങനെ ഭാര്യ ഭര്‍ത്തൃബന്ധത്തിലെ രഹസ്യങ്ങളുടെ കൈമാറലുകള്‍ക്ക് ഇരു ഭാഗത്തും ഭാഷയുടെ മറവില്‍ സാക്ഷികളുണ്ട ായി.
“”എനിക്ക് ഇംഗ്ലീഷ് അറിയാന്‍ മേലാഞ്ഞിട്ടാണെന്ന് നീ തെറ്റിദ്ധരിക്കരുത്. നീ മലയാളം പഠിച്ചേ മതിയാകൂ. ശോഭ ഇതു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ സുനന്ദ ഒന്നാം ക്ലാസ്സിലെ തറ, പറ , പന എന്നീ നിലയിലേക്ക് ചുരുങ്ങുകയായിരുന്നു.
ജോസാകട്ടെ, ലൈബ്രറിയുടെ ഇടുങ്ങി്‌യ മുറിക്കുള്ളിലെ ഇ. എസ്. എല്‍. ക്ലാസ്സില്‍ ആക്‌സെന്റ്, ആപ്‌സെന്റ് അപ്‌സലോട്ട് എന്നിങ്ങനെ ഇംഗ്ലീഷ് പദങ്ങള്‍ ഏറ്റു ചൊല്ലുകയായിരുന്നു.
എത്രകാലം ഏറ്റു ചൊല്ലിയാലും മലയാളി ചാകാന്‍ നേരത്ത് “എന്റമ്മോ’’ യെന്നും ദേഷ്യം വരുമ്പോള്‍ “അ’ യും “മ’യും അവന്റെ നാവില്‍ ഓടിയെത്തും.
ക്ലാസ്സ് കഴിഞ്ഞ്  റൂമിലേക്ക് മടങ്ങുമ്പോള്‍ ഒരു ചെറിയ ഫലിതം ജോസിന്റെ  ഓര്‍മ്മയില്‍ വന്നെത്തിനോക്കി. സുഹൃത്തുക്കളുടെ മുമ്പില്‍ അല്‍പ്പനേരത്തെ നേരമ്പോക്കിന്തകും. എന്റമ്മയ്ക്ക് പണ്ട ് ഒരു സിംഗപ്പൂരുകാരനെ കല്യാണം ആലോചിച്ചതായിരുന്നു. അങ്ങനെ വല്ലതും ഒത്തതായിരുന്നുവെങ്കില്‍ ഇന്നീ ഗതികേട് വന്നുഭവിക്കില്ലായിരുന്നു.
ചന്ദ്രന്ം ജോണും പൊട്ടിച്ചിരിച്ചു.
“”അമ്മയ്ക്കാലോചിച്ച കല്യാണത്തെയോര്‍ത്തു ഇന്നും നെടുവീര്‍പ്പിടുന്നവന്‍’’.
കഠിനാധ്വാനം ചെയ്തിട്ടൊന്നും വലിയ പ്രയോജനം ലഭിക്കുന്നില്ല. അതെങ്ങനെയാ? ആംഗ്യംകൊണ്ട ും, സാഹചര്യമന്സരിച്ചും അര്‍ത്ഥം കല്‍പ്പിക്കുന്ന ഭാഷ. ഇ നോ, യാ യെസ് ഐ മീന്‍ പറഞ്ഞ കാര്യത്തെപ്പറ്റി തന്നെ വീണ്ട ും ഒരു വിശദീകരണം. അമ്പത്തിയാറ് അക്ഷരങ്ങള്‍കൊണ്ട ്  ആശയവിനിമയം വിശാലമായി നടത്തിയവന്് ഇരുപത്തിയാറ് അക്ഷരംകൊണ്ട ു ചുരുക്കി നിര്‍ത്താനൊക്കുമോ?
“”ഇതു വല്ലാത്ത പൊല്ലാപ്പ് തന്നെ’’ ജോസ് നെടുവീര്‍പ്പിട്ടു. എന്തായാലും മറുപടി വരട്ടെ അതിനാലറിയാം രണ്ട ിലൊന്ന്.
സുനന്ദയുടെ മറുപടി പ്രതീക്ഷിച്ചതിലും നേരത്തെ വന്നെത്തി. ഭകന്നിനെ കയം കാണിക്കുന്ന അന്ഭവമാണല്ലോ, സ്ത്രീഹൃദയങ്ങള്‍ക്ക് വിവാഹശേഷം.’ ശോഭയെന്ന സുഹൃത്തിന്റെ സഹായത്താലും ഇംഗ്ലീഷ് പദങ്ങളുടെ ബഹുത്വത്താലും തീര്‍ത്ത കത്ത്. ആദ്യവാചകം തന്നെ അക്ഷരപിശകിലാ.
“അയച്ച കത്തു കിട്ടി’യെന്ന് തുടക്കം. “ത്ത’യുടെ സ്ഥാനത്തെല്ലാം “ന്ത’യും “ട്ടയുടെ സ്ഥാനത്തെല്ലാം “ണ്ട ഭയും ഇതെന്തൊരു അന്യഭാഷ. ഇംഗ്ലീഷും മലയാളവും ഇടകലര്‍ന്ന മണിപ്രവാളം. എന്തുമാകട്ടെ പരസ്പരം സഹിക്കയല്ലാതെ മറ്റു മാര്‍ക്ഷങ്ങളൊന്നുമില്ലല്ലോ?
                  *  *  *  *   *    *    *
ഡോ. ഗോപിനാഥും ശോഭയും സുനന്ദയുടെ നേരം പോക്കായിരുന്നു.””സുനന്ദ ആദ്യരാവുകളുടെ ഓര്‍മ്മകളെ എത്രനാള്‍ ഇങ്ങനെ താലോലിച്ചു കഴിയും? ഡോ. ഗോപിനാഥ് സിഗരറ്റിന്് തീകൊളുത്തി.
“”ഓര്‍മ്മകളിലേക്ക് മനസ്സിനെ സമ്പൂര്‍ണ്ണമായി ഒതുക്കാന്‍ കഴിഞ്ഞാല്‍ യഥാര്‍ത്ഥ്യ സുഖം അവിടെ അന്ഭവിക്കുവാന്‍ കഴിയും’’ ശോഭ പൊട്ടിച്ചിരിച്ചു.
“”അന്ഭവത്തെ ആര്‍ക്കും ഖണ്ഡിപ്പാന്‍ കഴിയില്ലല്ലോ’’ സുനന്ദ പുഞ്ചിരിച്ചു.
“”മാഡം ആദ്യരാവുകളുടെ ആദ്യ നിര്‍വൃതിയെപ്പറ്റി വല്ലതും കേള്‍ക്കട്ടെ’’. ശോഭയുടെ പാതിയടഞ്ഞ കണ്ണുകളും മലര്‍ന്ന ചുണ്ട ുകളും ആകാംഷഭരിതങ്ങളായി.
“”നിങ്ങളിന്നന്ഭവിക്കുന്ന നിര്‍വൃതികളേക്കാളേറേയൊന്നുമില്ല.’’ സുനന്ദ ഒറ്റ വാക്യത്തില്‍ ഒതുക്കി നിര്‍ത്തി.
“”ഞങ്ങള്‍ എന്തന്ഭവിക്കുന്നുവെന്നാണ് മാഡം ചിന്തിക്കുന്നത്. യൂ ആര്‍ ആബ്‌സോലൂട്ട്‌ലി റോംഗ്’’ ശോഭ പലതും ഒളിക്കാന്‍ ശ്രമിച്ചു.
“ഭയൗവ്വനതിമിര്‍പ്പില്‍ മറ്റാരും  ഇല്ലാത്ത സ്ഥലത്ത് ഒന്നിക്കാന്‍ ശ്രമിക്കുന്ന യുവമനസ്സിന്റെ ആഗ്രഹം ലൈംഗീക ദാഹശമനം അല്ലാതെ മറ്റൊന്നുമല്ല ശോഭ. ചെയ്തതു തെറ്റാണെന്നു കുറ്റബോധം മുമ്പില്‍ നില്‍ക്കുന്നതിനാല്‍ അതാരും സമ്മതിക്കുകയില്ലയെന്നതാണു വാസ്തവം.’’ വിവാഹത്തില്‍ കൈവന്ന പക്വത സുനന്ദയുടെ മുഖത്തു തെളിഞ്ഞു നിന്നു.
“ആളാകെ മാറിപ്പോയല്ലോ, എലിയെപ്പോലെയിരിക്കുന്നവര്‍ ഒരു പുലിയെപ്പോലെ വരുന്നതുകാണാം. മ്‌ളാനതയും മാറി. മൂകതയും മാറി. വാചാലത ഏറെയായി. സൗന്ദര്യം അതിന്റെ പൂര്‍ണ്ണതയിലെത്തി. എന്താടോ സുനന്ദ യൂ ആര്‍ റിയലി എ ജെം’’. ഡോ. ഗോപിനാഥിന്റെ കൂര്‍പ്പിച്ചുള്ള നോട്ടം സുനന്ദയുടെ മുഖത്തു തറച്ചുനിന്നു.

ഗോപിനാഥിന്റെ നോട്ടത്തില്‍ സുനന്ദ ഇടറിയില്ല. അറച്ചുനിന്ന പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ സ്ത്രീത്വം എന്ന ബാലിശമായ ലജ്ജമാറി,വ്യക്തിത്വം കൈവന്നു. ആരേയും എന്തിനേയും നേരിടാന്ള്ള ധൈര്യം. അതോടൊപ്പം പുരുഷന്റെ സാമീപ്യത്തെ ആസ്വാദിക്കാന്ള്ള ഒരു ജഡികമോഹവും.
സ്ത്രീയുടെ സൈക്കോളജി ശരിക്കും മനസ്സിലാക്കിയിട്ടുള്ള ഡോ. ഗോപിനാഥ് സമയം തക്കത്തിലുപയോഗിച്ചു. ഇല്ലാത്ത സൗന്ദര്യം ഉണ്ടെ ന്നു പുകഴ്ത്തിയാല്‍, കഴിവുള്ളവളാണ് താനെന്ന് ബോധ്യപ്പെടുത്തിയാല്‍, സ്വന്തം ഭര്‍ത്താവിന്ള്ള പോരായ്മകളെ ചൂണ്ട ിക്കാട്ടി അയാളൊരു കിഴങ്ങനാണെന്നു സ്ഥാപിച്ചാല്‍ അഥവാ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യയാണെങ്കില്‍,അവളുടെ മുമ്പാകെ സ്വന്ത ഭര്‍ത്താവ് ഒരു വലിയ മന്ഷ്യനാണെന്നു വരച്ചു കാട്ടിയാല്‍, ഫലിത രസമടങ്ങുന്ന വാചകങ്ങള്‍ തൊടുത്തുവിട്ടാല്‍, സമ്മാനദാനങ്ങള്‍ നല്‍കിയാല്‍, സര്‍വ്വോപരി എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് നീയെന്ന് അവളെ ബോദ്ധ്യപ്പെടുത്തിയാല്‍ ഇതിന്റെയെല്ലാം മറുവിലയായി നല്‍കാന്ള്ളത് സ്ത്രീത്വം എന്ന “ഖനി’ തുറന്നു തരികയായിരിക്കും. അതിലൊരു പുതുമകൂടി തോന്നിയാല്‍ പിന്നെ ആയുഷ്ക്കാലം മുഴുവന്‍ ആ വാതില് അടയുകയില്ല.
“”ഏതായാലും ജോസ് സുകൃതം ചെയ്തവനാ’’. ഗോപിനാഥ് പറഞ്ഞു.
“”അതെന്താ?’’ സുനന്ദ ചോദിച്ചു.
“”ഉത്തമഭാര്യയെപ്പറ്റി നീതിസാരം പറയുന്നത് എന്താണെന്നറിയാമോ? ആ യോഗ്യതകളെല്ലാം തനിക്കുണ്ട ്.
“”കാര്യേഷുമന്ത്രി, കരണേഷു ദാസീ
രൂപേഷു ലക്ഷ്മി ക്ഷമയാ ധരിത്രി
സ്‌നേഹേഷു മാതാ ശനനേഷു വേശ്യ
സത്കര്‍മ്മനാരി കുലധര്‍മ്മപത്‌നിം’’ തന്നെപ്പോലെ ഒരുവളെ കിട്ടിയതു തന്നെ’’. ഗോപിനാഥ് പറഞ്ഞു നിര്‍ത്തി.
ശ്ലോകത്തിന്റെ അര്‍ത്ഥം മനസിലാകാത്തതിനാല്‍ സുനന്ദ ശോഭയുടെ മുഖത്തോട്ടു നോക്കി. കാര്യം ഗ്രഹിച്ച ഗോപിനാഥ് അര്‍ത്ഥം വിശാലമായി പറഞ്ഞുകൊടുത്തു.
പുകഴ്ച കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സ് അല്‍പ്പമെങ്കിലും സന്തോഷിക്കുമല്ലോ. ഉദിച്ചുവന്ന സന്തോഷത്തെ ഉള്ളിലൊതുക്കി സുനന്ദ ബാല്യകാലത്തേക്കെത്തിനോക്കി. നാരായണപ്പണിക്കര്‍ ചൊല്ലാറുണ്ട ായിരുന്ന ഒരു ശ്ലോകം അവളുടെ നാവിലെത്തി. ഉരുളയ്ക്കുപ്പേരിപോലൊരു ഉത്തരവുമാകും.
“”മുഖം പത്മദളാകാരം
വാചാ ചന്ദന ശീതളം
ഹൃദയം വഹ്‌നി സന്തപ്തം
ത്രിവിധം ദുഷ്ടലക്ഷണം’’
ഡോക്ടര്‍ക്കിതിന്റെ അര്‍ത്ഥം മനസ്സിലായോ? സുനന്ദ ചോദിച്ചു. “”ഈ യോഗ്യതകളൊക്കെയായിരിക്കും ജോസിന്ള്ളത്. അല്ലേ?’’ ഡോ. ഗോപിനാഥ് ഊറിച്ചിരിച്ചു. ശോഭ പൊട്ടിച്ചിരിച്ചു.
“”എന്തുമാകട്ടെ , ആണെന്നൊരു ജാതിയല്ലിയോ? ഒരു കാര്യത്തില്‍ മാത്രം സ്ത്രീകളെല്ലാം സ്വന്തവാരിയെല്ലാണെന്നാ ധാരണ’’.
“”ആ ധാരണ തെറ്റല്ല. നല്ല ശരീരം കണ്ട ാല്‍ അതിന്മേല്‍ പറ്റിപ്പിടിച്ചിരിക്കാന്‍ മിക്കവാരിയെല്ലുകളും തിടുക്കം കൂട്ടും. അതാണു ശരി.”
ശോഭയുടെ സാമീപ്യം ഡോ. ഗോപിനാഥിന്റെ വാചകങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ല. ഡോക്ടറുടെ കണ്‍മുന്‍പില്‍ അവള്‍ വെറും ഒരു നഴ്‌സ്. സുനന്ദയുടെ മുമ്പില്‍ അവള്‍ വെറും ഒരു സ്റ്റുഡന്റ് . ശേഭയ്്ക്കും പരാതിയൊന്നുമില്ല. കാരണം എത്തിപ്പിടിക്കാവുന്നതിന്റെ പരമാവധിയിലെത്തി. നില്‍ക്കയാണല്ലോയവള്‍.
ഗുഡ്‌ബൈ പറഞ്ഞ് ഇരുവരും കരങ്ങള്‍ കോര്‍ത്ത് ഗോവണിപ്പടി ചവിട്ടിയിറങ്ങുമ്പോള്‍ സുനന്ദയുടെ ഉള്ളില്‍ എന്തോ വിരസത വല കെട്ടുകയായിരുന്നു. വാതില്‍ കൊട്ടിയടച്ച് കട്ടിലില്‍ കമഴ്ന്നു കിടന്നു തലയിണയെ  ഇണയാക്കി വികാരങ്ങള്‍ ഉള്ളിലുറഞ്ഞു. ഓര്‍ക്കുന്തോറും അതിന്റെ കഠിനതയേറിവന്നു.

 ശോഭ അവളിപ്പോള്‍ ഗോപിനാഥിന്റെ മുറിയില്‍ കാണും. ഭാവനയുടെ അധോലോകത്തില്‍ സുനന്ദ ആ മുറിക്കകം കണ്ട ു. താക്കോല്‍ ദ്വാരം വഴി ഉളിഞ്ഞു നോക്കുന്ന യാഥാര്‍ത്ഥ്യത്തോടെ. ഫണമുയര്‍ത്തി ചീറ്റിയടുക്കുന്ന രണ്ട ് നാഗസര്‍പ്പങ്ങള്‍. അവ കെട്ടിപ്പിണയുന്നു. ആ പിണച്ചിലിന്റെ സീല്‍ക്കാരങ്ങളും കാതുകളില്‍ കേട്ടു. ഇറുക്കിയടച്ച കണ്‍മുമ്പില്‍ ഇരുട്ട് നൃത്തം വച്ചു.  ആ ഇരുട്ടില്‍ സര്‍വ്വപ്രഭയോടെ പലതും തലപൊക്കി നിന്നു. ഓര്‍മ്മകളില്‍ പലതിനേയും അവള്‍ തലോടി. തലോടുംതോറും അവ ശക്തിയാര്‍ജിക്കുന്നതായി തോന്നി. ശ്വാസ്സോച്ഛാസം വര്‍ദ്ധിച്ചു. നാവ് വരണ്ട ു. മാംസപേശികള്‍ വലിഞ്ഞു മുറുകി. ചില നിമിഷങ്ങളിലേക്ക് പരിസരം മറന്നു. ശരീരത്തില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. പല ഭാഗങ്ങളും നനഞ്ഞു.  തളര്‍ന്ന മേനിയുമായി തലയിണയെ ഇണയാക്കി കിടക്കമേല്‍ അവള്‍ തളര്‍ന്നു കിടന്നു. അതു നിദ്രയുടെ തുടക്കം കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക