Image

ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനം; പ്രതിഷേധവുമായി സി.പി.ഐ

Published on 21 September, 2020
ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനം; പ്രതിഷേധവുമായി സി.പി.ഐ

ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സി.പി.ഐ. ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്.


1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മ്മിച്ചത്.


സി.പി.ഐ പ്രസ്താവന

കേരള നവോത്ഥാനത്തിന്റെ മുന്‍നിര നായകനായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് ഇന്ന് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഗുരുദേവന്‍ ഉയര്‍ത്തി പിടിച്ച ആശയങ്ങള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാര്‍ട്ടി ഉള്‍പ്പെട്ട ഗവണ്‍മെന്‍്റുകളും. 


എന്നാല്‍ സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന്‍ എം എല്‍ എ ഉള്‍പ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.


തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ എമര്‍ജന്‍സി മന്ദിരത്തിന്റെയും ലൈഫ് മിഷന്‍ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയില്‍ വിവിധ തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.


ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവര്‍ ഓര്‍മിക്കേണ്ടതാണ്.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉയര്‍ത്തി പിടിച്ച്‌ നവീന കേരളം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യാണെന്നുളത് ചരിത്രം അടയാള പെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക