Image

100 കോടി രൂപയുടെ തിരിമറി : ഗാസിയാബാദ് ബാങ്കിലെ 24 ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Published on 21 September, 2020
100 കോടി രൂപയുടെ തിരിമറി : ഗാസിയാബാദ് ബാങ്കിലെ 24 ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഗാസിയബാദ് : 100 കോടിയോളം രൂപ തിരിമറി നടത്തിയതിന് ഗാസിയാബാദിലുള്ള മഹാമേദ കോപ്പറേറ്റീവ് ബാങ്കിന്റെ 24 ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. അര്‍ഹതയില്ലാത്തവര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ ലോണ്‍ നല്‍കിയെന്നും അതിലൂടെ 99.85 കോടി രൂപയുടെ തിരിമറി നടത്തിയെന്നുമാണ് കേസ്. കോപ്പറേറ്റീവ് വിഭാഗത്തിന്റെ അസിസ്റ്റന്റ് കമ്മീഷണറും രജിസ്ട്രാറുമായ ദേവേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കില്‍ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


വലിയ തുക ബാങ്കില്‍ നിന്നും ലോണ്‍ വാങ്ങി തിരിച്ചടക്കാത്ത 7 പേരുടെ വസ്തുവഹകള്‍ ഇതിനോടകം പിടിച്ചെടുത്തെന്നും ബാക്കിയുള്ളവരുടെ വസ്തുവഹകള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും ദേവേന്ദ്ര സിംഗ് വ്യക്തമാക്കി. സിറ്റി എസ്പി അഭിഷേക് വര്‍മയുടെ നേതൃത്വത്തില്‍ യു.പി പൊലീസിന്റെ കോപ്പറേറ്റിവ് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.ഫെബ്രുവരി 27, 2001 നാണ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനാനുമതി നല്‍കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക