Image

അക്ഷരതോണി (പ്രേമാനന്ദൻ കടങ്ങോട്)

Published on 21 September, 2020
അക്ഷരതോണി (പ്രേമാനന്ദൻ കടങ്ങോട്)
ഒഴുകിയെത്തീടുന്നെ-
ഴുത്തിന്നുറവിടത്തെ-
യറിയാത്തതിലേക്കെത്തി 
നോക്കാനാരുമില്ലെന്ന
പരമാർത്ഥത്തെ, വെറുമൊരു
പതിരായി കാണരുതാരും

കാണാമെവിടെയും
കണ്മുന്നിലങ്ങിനെ   
പല കൃതികളും
ആരുമില്ലാ പൈതങ്ങളെ
പോലെയലയുന്നതുമൊരു
പരമാർത്ഥമല്ലേ??

ഉറവിടമാണടയാളമെന്ന
മിഥ്യയെ കൂട്ടിലാക്കി
സ്തുതിചീടുന്നതെന്നും
കാണുന്നില്ലെന്നു
നടിക്കരുതാരും 

കഥയില്ലാകളിയായി
കണക്കാക്കിയതിനെ
മുന്നേറുക കരുത്തോടെ 
മുന്നിലെ ലക്ഷ്യത്തെ
ചേർത്തു പിടിച്ചു

തളരരുതാരും
താങ്ങിയില്ലെങ്കിലും
തന്നിലെ സ്വപ്നം
വന്നണയുമെന്ന
വിശ്വാസത്തെ
പങ്കായമാക്കി
തുഴഞ്ഞീടണമീ
അക്ഷരതോണിയെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക