Image

സുപ്രീം കോടതി സീറ്റ് ഒഴിവ് നാമനിര്‍ദ്ദേശം താമസം കൂടാതെ (ബി ജോൺ കുന്തറ)

Published on 21 September, 2020
സുപ്രീം കോടതി  സീറ്റ് ഒഴിവ് നാമനിര്‍ദ്ദേശം താമസം കൂടാതെ (ബി ജോൺ കുന്തറ)
പ്രസിഡന്റ്‌ ട്രംപ് പ്രസ്താവിച്ചു നാമനിര്‍ദ്ദേശം ഉടൻ പ്രതീക്ഷിക്കാം. സെനറ്റ്‌ മേധാവി മിച്ച് മക്കോനൽ ഇതിന് തുണയും പ്രഖ്യാപിച്ചു. ഒരു സ്ത്രീ ആയിരിക്കുമെന്നതിൽ സംശയം വേണ്ട.

കാലംചെയ്ത ജസ്റ്റിസ് ഗിൻസ്ബെർഗ്, ദുഃഖാചരണവാരം തീർന്നാൽ ഉടൻതന്നെ അത് ആരായിരിക്കും എന്നതും നാം അറിയും. ഇപ്പോൾ മാധ്യമങ്ങളിൽ പ്രധാനമായും രണ്ടു  പേരുകൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു ഒന്ന് എമി കോണി ബാരറ്റ് ഇപ്പോൾ കീഴ് കോടതി ജഡ്ജ് ആയി കേന്ദ്രീകൃത കോടതികളിലൊന്നായ ഷിക്കാഗോയിൽ പ്രവർത്തിക്കുന്നു ഇവരെ ട്രംപ് 2017 ൽ ഈ പദവിയിൽ നിയമിച്ചു. എമി ഒരു കത്തോലിക്ക മത വിശ്വാസി.
രണ്ടാമത്തെ സ്ഥാനാര്‍ത്ഥി ഫ്ലോറിഡ സ്വദേശിയും, ക്യുബൻ പൈതൃകമുള്ള ബാർബറ ലഗോയ ഇവർ അറ്റ്ലാന്റ കേന്ദ്രീകൃത കോടതി കോടതിയിൽ ഒരു ജഡ്ജ് ഇവരെ ട്രംപ് 2019 ൽ നിയമിച്ചത്.

ഭരണ ഘടന ആർട്ടിക്കിൾ 3 അമേരിക്കൻ ഫെഡറൽ കോടതി വ്യവസ്ഥിതി പ്രമാണീകരിച്ചിരിക്കുന്നു . പരമോന്നതനീതിപീഠംഉടലെടുക്കുന്നത്1789ൽ. ഭരണഘടന നൽകിയിരിക്കുന്നമാര്‍ഗനിര്‍ദ്ദേശകരേഖകൾ ഒന്ന് നിയമപാലകരെ പ്രസിഡൻറ്റ് നാമനിർദ്ദേശം സെനറ്റിൽ സമർപ്പിക്കണം സെനറ്റ് അത് പരിശോധിച്ചു അംഗീകരിക്കുകയോ തള്ളിക്കളയുകയോ വേണം.

പ്രധാനമായും സുപ്രീം കോടതി കേൾക്കുന്ന പരാതികൾ സംസ്ഥാനങ്ങൾ തമ്മിൽ , സംസ്ഥാനവും കേന്ദ്ര ഭരണവും തമ്മിൽ പൗരാവകാശം കൂടാതെ ഒരു സംസ്ഥാന കോടതിയിലെ ഉന്നത കോടതി തീരുമാനത്തെ ചോദ്യം ചെയ്യൽ അന്ധർ ദേശീയ കേസുകൾ . കൂടാതെ ആർക്കുവേണമെങ്കിലും നീതികിട്ടണം എന്ന വാദത്തിൽ കോടതിയെ സമീപിക്കാം അങ്ങനുള്ള പരാതികൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് ജഡ്ജിമാർ തീരുമാനിക്കും.എന്തൊക്കെ ആയാലും ഇവരുടെ തീരുമാനങ്ങൾക്ക് പിന്നീടൊരു അപ്പീൽ ഇല്ല.

എത്ര ജഡ്ജസ് എന്നൊ അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നോ ഒന്നും ഭരണഘടന പറയുന്നില്ല ആയുഷ്‌കാല നിയമനം വെറുതെ ആർക്കും പിരിച്ചുവിടുവാൻ പറ്റില്ല സെനറ്റിനു വിസ്തരിക്കാം കുറ്റം തെളിഞാൻ ഇമ്പീച്ചു നടത്താം. ആദ്യ കോടതിയിൽ ആറു നിയമപാലകർ നിയമിക്കപ്പെട്ടു.ഒൻപത്  നിയമപാലകർ എന്ന കീഴ്വഴക്കം തുടങ്ങുന്നത് 1869 ൽ . ട്രംപ് ഭരണത്തിൽ ഇത് മൂന്നാമത്തെ പരമോന്നത ജഡ്ജ് നിയമനം ഒരു പ്രസിഡൻറ്റിൻറ്റെ ആദ്യ കാലാവധിയിൽ മൂന്നുപേർ അമേരിക്കൻ ചരിത്രത്തിൽ ആദ്യത്തേത്.

കഴിഞ്ഞ വർഷം ജഡ്ജ്  കാവനോവ് വിസ്താരം സെനറ്റിൽ നടന്നത് ഓർക്കുന്നുണ്ടാകും ഒരുബലവും തെളിവും ഇല്ലാത്ത ആരോപണങ്ങളാണ് അന്ന് വിചാരണ ചെയ്യപ്പെട്ടത്. ഇന്നിപ്പോൾ ഇതുപോലെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ അന്തരീഷത്തിൽ വാദ പ്രതിവാദങ്ങളുടെ ഉത്സവമായിരിക്കും  കാണുവാൻ പോകുന്നത്.

ആദ്യമായി ഡെമോക്രാറ്റ് സെനറ്റർമാർ ഉന്നയിക്കുവാൻ പോകുന്നത്, തിരഞ്ഞെടുപ്പിന് ഏതാനും ദിനങ്ങൾ മാത്രം ഉള്ളപ്പോൾ ഈ പ്രസിഡൻറ്റ് നനിയമനം നടത്തരുത് തിരഞ്ഞെടുപ്പു കഴിയട്ടെ അപ്പോൾ ആരു വിജയിക്കും അയാൾ നടത്തട്ടെ നിയമനം.

ഇവിടെ ചരിത്രം ആവർത്തിക്കുന്നു. 2016 ൽ ഒബാ ഭരണത്തിൻറ്റെ  അവസാന വർഷം അന്നത്തെ ഒരു ജഡ്ജ് ആൻറ്റോണിൻ സ്കെല്യ അവിചാരിതമായി മരണപ്പെട്ടു. സെനറ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിൽ നേതാവ്‌ പറഞ്ഞു നാമനിർദ്ദേശം സ്വീകരിക്കില്ല തിരഞ്ഞെടുപ്പു ഏതാനും മാസങ്ങൾക്കകം പുതിയ രണ്ടു സ്ഥാനാർത്ഥികൾ മത്സര രംഗത്ത് അതിൽ വിജയിക്കുന്നയാൾ നിയമനം നടത്തട്ടെ.

ഡെമോക്രാറ്റ് നേതാവ് തർക്കിച്ചു കോടതിയിൽ ഒഴിവ് വന്നാൽ അത് ഉടനെ പരിഹരിക്കേണ്ടത് പ്രസിഡൻറ്റിൻറ്റെ ചുമതല അത് സെനറ്റ് അനുവദിക്കണം. ആ വാദമുഖം വിജയിച്ചില്ല തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചു.
സെനറ്റിൽ എന്തും പാസാക്കുന്നതിന് ഫിലോഫ്  ബസ്റ്റർ എന്നൊരു കടമ്പ കടക്കണം വെറും ഭൂരിപക്ഷം പോര . 2012 ൽ ഡെമോക്രാറ്റ്സ് സെനറ്റും പ്രസിഡൻസിയും നിയന്ധ്രിക്കുന്ന സമയം ഒബാമക്കുവേണ്ടി ഫിൽ ബസ്റ്റർ  കീഴ്വഴക്കം ജഡ്ജ് നിയമനത്തിന് ബാധകമല്ല നിയമം പാസ്സാക്കി അങ്ങനെ കേവല ഭൂരിപക്ഷത്തിൽ ജഡ്ജ് നിയമനം സാധൂകരിക്കാം. അതിന്ന് റിപ്പബ്ലിക്കൻ പ്രസിഡനറ്റിന് ഉപകാരപ്രദമായിരിക എത്ര ജഡ്ജസ് എന്നൊ അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നോ ഒന്നും ഭരണഘടന പറയുന്നില്ല ആയുഷ്‌കാല നിയമനം വെറുതെ ആർക്കും പിരിച്ചുവിടുവാൻ പറ്റില്ല സെനറ്റിനു വിസ്തരിക്കാം കുറ്റം തെളിഞാൻ ഇമ്പീച്ചു നടത്താം. ആദ്യ കോടതിയിൽ ആറു നിയമപാലകർ നിയമിക്കപ്പെട്ടു.ഒൻപത്  നിയമപാലകർ എന്ന കീഴ്വഴക്കം തുടങ്ങുന്നത് 1869 ൽ .
രണ്ടു പാർട്ടികൾക്കും ഈ കോർട്ട് പോരാട്ടത്തിൽ ലാഭവും നഷ്ടവും മുന്നിൽ കാണാം. ഡെമോക്രാറ്റ്സിനെ സംബന്ധിച്ചിടത്തോളം നോമിനേഷൻ മുനോട്ടു പോകുന്നില്ല എങ്കിൽ അവരുടെ വോട്ടർമാർക്ക് കുറേക്കൂടി വാശിയും ശുഷ്കാന്തിയും കൂടും ബൈഡനെ വിജയിപ്പിക്കുന്നതിന്.

അതുപോലതന്നെ റിപ്പബ്ലിക്കൻ പക്ഷത്തുനിന്നും വാശി കൂടും ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിൽ കൊണ്ടുവരുന്നതിന്. ജഡ്ജ് സ്കെലിയ മരണത്തെ തുടർന്ന് നാമനിർദ്ദേശം സ്തംഭിപ്പിച്ചപ്പോൾ അത് ട്രംപിനു സഹായമായി മാറി .ഇവിടെ റിപ്പബ്ലിക്കൻ സെനറ്റ് വിജയിക്കുന്നതിനാണ് സാധ്യത കാണുന്നത് മൂന്നു സെനറ്റമാർ മാറി നിന്നാൽ ത്തന്നെ വൈസ് പ്രസിഡൻറ്റ് പെൻസിന് ടൈ ബ്രേക്ക് ചെയ്യുന്നതിന് പറ്റും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക