Image

12 കോടിയുടെ തിരുവോണം ബമ്പര്‍ കടവന്ത്രയില്‍ താമസസക്കാരനായ ഇടുക്കി സ്വദേശി അനന്തുവിന്

Published on 20 September, 2020
 12 കോടിയുടെ തിരുവോണം ബമ്പര്‍  കടവന്ത്രയില്‍ താമസസക്കാരനായ ഇടുക്കി സ്വദേശി അനന്തുവിന്

കൊച്ചി: കേരളാ ലോട്ടറിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി.  സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ഒന്നാംസമ്മാനം എറണാകുളം കടവന്ത്രയില്‍ വിറ്റ ടിക്കറ്റിനാണ്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനും ഇടുക്കി സ്വദേശിയായ കടവന്ത്രയില്‍താമസിക്കുന്ന അനന്തു വാങ്ങിയ ടി.ബി 173964 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയുടെ ബമ്പര്‍ സമ്മാനം. ലോട്ടറി ഏജന്റായ അളകസാമിയില്‍ നിന്നുമാണ് അനന്തു ടിക്കറ്റ് വാങ്ങിയത്. ൃ

അയ്യപ്പന്‍കാവ് വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് വില്‍പ്പനയ്ക്കായി അളകസാമി തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ നിന്ന് നികുതിയും കമ്മിഷനും കുറച്ച് ബാക്കി ഏഴരക്കോടി രൂപയാണു സമ്മാനാര്‍ഹനായ അനന്തുവിന് ലഭിക്കുക. ടി.എ 738408, ടി.ബി 474761, ടി.സി 570941, ടി.ഡി 764733, ടി.ഇ 360719, ടി.ജി 787783 ടിക്കറ്റുകള്‍ക്ക് രണ്ടാംസമ്മാനമായ ഒരു കോടി രൂപ വീതം ലഭിക്കും. 

മൂന്നാംസമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പനയാണ് ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓണം ബമ്പറിന് നല്‍കി വരുന്നത്. 

44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചത് വിറ്റു പോയിരുന്നു. നാലു ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും അച്ചടിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക