Image

ആണ്‍കുഞ്ഞാണോ എന്നറിയാന്‍ ഭാര്യയുടെ വയറ് കീറിയ യുവാവ് അറസ്റ്റില്‍

Published on 20 September, 2020
ആണ്‍കുഞ്ഞാണോ എന്നറിയാന്‍ ഭാര്യയുടെ വയറ് കീറിയ യുവാവ് അറസ്റ്റില്‍
ലക്‌നൗ: ജനിക്കുന്ന കുഞ്ഞ് ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ നേക്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പന്നാലാല്‍ എന്നയാളാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയറ് മൂര്‍ച്ചയേറിയ കറിക്കത്തികൊണ്ട് കീറിയത്. ഇയാള്‍ക്ക് അഞ്ച് പെണ്‍മക്കളാണ്. ഒരു ആണ്‍കുഞ്ഞ് വേണമെന്ന ഏറെനാളായി കൊതിക്കുകയായിരുന്നു. മകനെ വേണമെന്ന് എപ്പോഴും പന്നാലാല്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനുപിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക