Image

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവം; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

Published on 20 September, 2020
നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവം; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി. 2017 ല്‍ 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലാണ് കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.


സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍ വഴിയാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇവ എവിടെയൊക്കെ വിതരണം ചെയ്തു എന്നതിന്റെ കൃത്യമായ വിശദീകരണമാണ് കസ്റ്റംസ് തേടിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിനോടാണ് കസ്റ്റംസ് വിശദീകരണം തേടിയിരിക്കുന്നത്. 


എന്നാല്‍ ഓഫീസുകള്‍ക്ക് വേണ്ടിയാണ് ഈന്തപ്പഴം കൊണ്ടു വന്നത് എന്നതാണ് യു എ ഇ കോണ്‍സുലേറ്റിന്റെ വിശദീകരണം, ഇത്തരത്തില്‍ കൊണ്ടു വന്നാല്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്.


എന്നാല്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് നികുതി ഇളവോടെ ലഭിക്കുന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തിരുന്നില്ല. സംഭവത്തില്‍ വ്യക്തത വന്നതോടെ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക