Image

വിദേശ പണം കൈപ്പറ്റുന്ന എന്‍ജിഒകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published on 20 September, 2020
വിദേശ പണം കൈപ്പറ്റുന്ന എന്‍ജിഒകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി അമിത് ഷാ .പുതുക്കിയ എഫ്സി‌ആര്‍‌എ ഭേദഗതി പ്രകാരം എന്‍‌ജി‌ഒകള്‍ക്ക് 20 ശതമാനം വിദേശ സംഭാവനകളും അവരുടെ ഭരണപരമായ ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ഏതെങ്കിലും പൊതുപ്രവര്‍ത്തകനും ഇത്തരത്തില്‍ വിദേശ ഫണ്ട് സ്വീകരിക്കാനാകില്ല. ഐപിസിയിലെ സെക്ഷന്‍ 21 അനുസരിച്ച്‌ പൊതുപ്രവര്‍ത്തകരുടെ നിര്‍വചനം വ്യക്തമാക്കും.


ഭരണപരമായ ചെലവുകള്‍ക്കായി എന്‍‌ജി‌ഒകള്‍ക്ക് അവരുടെ വിദേശ ഫണ്ടിന്റെ 50 ശതമാനം വിനിയോഗിക്കാന്‍ ഇതുവരെ അനുവാദമുണ്ടായിരുന്നു.എന്‍‌ജി‌ഒകള്‍‌ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന കോടികളുടെ വിദേശ ഫണ്ടുകള്‍‌ക്ക് അനുസൃതമായി സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് എഫ്‌സി‌ആര്‍‌എ വ്യവസ്ഥകള്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ബില്‍ പറയുന്നു.


ഭേദഗതി പ്രകാരം ഏതെങ്കിലും പുതിയ എഫ്‌സി‌ആര്‍‌എ രജിസ്ട്രേഷനും എഫ്‌സി‌ആര്‍‌എ ലൈസന്‍സ് പുതുക്കുന്നതിനും എല്ലാ ഭാരവാഹികളുടെയും ആധാര്‍ നമ്ബറോ , വിദേശികളുണ്ടെങ്കില്‍ പാസ്‌പോര്‍ട്ടിന്റെയോ പകര്‍പ്പോ ആവശ്യമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക