Image

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

Published on 20 September, 2020
 പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി
ന്യൂഡല്ഹി;രാജ്യത്ത് നിലനില്ക്കുന്ന ശക്തമായ കര്ഷകസമരങ്ങള്ക്കും പ്രതിപക്ഷ എതിര്പ്പിനുമിടയില് ലോക്സഭ പാസാക്കിയ കാര്ഷിക ബില്ലുകള് രാജ്യസഭയും പാസാക്കി. 

വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിന്ബലത്തിലാണ് ബില് പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്.വിപണിയിലെ നിയന്ത്രണങ്ങള് ഒഴിവാക്കാനും കരാര് കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ.

ബില് പാര്ലമെന്ററി സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള് സര്ക്കാര് പാസാക്കിയത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്..

ഭേദഗതി നിര്ദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില് നാടകീയ സംഭവങ്ങള് അരങ്ങേറി.
പ്രതിപക്ഷ അംഗങ്ങള് സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു. ബില് സിലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ശക്തമായ നിലപാട് ഡിഎംകെയും തൃണമൂല് കോണ്ഗ്രസും സിപിഐ എമ്മും സ്വീകരിച്ചു

ബില്ലുകള് കര്ഷകവിരുദ്ധവും കോര്പ്പറേറ്റ് അനുകൂലവുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്ക്കെയാണ് ബില് പാസാക്കിയത്. 
അതേസമയം, കര്ഷകദ്രോഹ ബില്ലുകള്ക്കെതിരെ ഉയരുന്ന രോഷം ബിജെപിയെ രാജ്യവ്യാപകമായി പ്രതിരോധത്തിലാക്കി. പഞ്ചാബ്, ഹരിയാന, ഉത്തര്പ്രദേശ് സംസ്ഥാനങ്ങളില് തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

മോഡിസര്ക്കാര് കര്ഷകരെ വഞ്ചിച്ചെന്ന വികാരമാണ് കാര്ഷികഗ്രാമങ്ങളില്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക