Image

അമേരിക്കയിലെ നിരോധനത്തിനെതിരെ ടിക് ടോക് കോടതിയെ സമീപിച്ചു

Published on 20 September, 2020
അമേരിക്കയിലെ  നിരോധനത്തിനെതിരെ ടിക് ടോക് കോടതിയെ സമീപിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ ആപ്പ് നിരോധനം നടപ്പാക്കുന്നതില്‍  നിന്ന് ട്രംപ് സര്‍ക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ടിക് ടോക്  കോടതിയെ സമീപിച്ചു.

ഞായറാഴ്ച്ച ഏര്‍പ്പെടുത്താന്‍ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡും വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്.  സെപ്റ്റംബര്‍ 20 മുതല്‍ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.

രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ടിക്ക് ടോക്കും ബൈറ്റ്ഡാന്‍സും പരാതിയില്‍ ആരോപിച്ചു. അതിനാല്‍ ഈ നിരോധനം കമ്പനിയുടെ മൗലികാവകാശങ്ങളെ ലംഘിക്കും എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പ്രതിദിനം വഷളാകുന്നതിനിടയിലാണ്  ഞായറാഴ്ച മുതല്‍ യുഎസ് വാണിജ്യ വകുപ്പ് ടിക് ടോക്കിനെ ബ്ലോക്ക് ചെയ്യുന്നത് .  അമേരിക്കയില്‍ ഒരുകോടിയിലധികം  ഉപയോക്താക്കളാണ്  ടിക്ക് ടോക്കിന് ഉള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക