Image

കൊവിഡ് ബാധിതര്‍ 3.09 കോടി; മരണം 9.59 ലക്ഷവും

Published on 19 September, 2020
കൊവിഡ് ബാധിതര്‍ 3.09 കോടി; മരണം 9.59 ലക്ഷവും

ന്യുയോര്‍ക്ക്: ലോകത്ത് കെവിഡ് ബാധിതര്‍ 30,906,084 ആയി. 959,630 പേര്‍ മരണമടഞ്ഞു. 22,507,351 പേര്‍ രോഗമുക്തരായപ്പോള്‍, 7,439,103 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.19 ലക്ഷം പേര്‍ രോഗികളായി. 4000 ഓളം പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 6,958,427(+32,486) പേര്‍ രോഗികളായി. 203,679(+512 ) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 5,392,645 (+87,170)പേര്‍ രോഗികളായപ്പോള്‍ 86,704(+1,079) പേര്‍ മണരണമടഞ്ഞു. ബ്രസീലില്‍ 4,503,002(+5,568)ലേക്ക് രോഗമെത്തി. 136,035(+178 ) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,097,251(+6,065) പേര്‍ രോഗികളും 19,339(+144) പേര്‍ മരിക്കുകയും ചെയ്തു. പെറുവില്‍ 756,412 പേര്‍ രോഗികളായി. 31,283 പേര്‍ മരണമടഞ്ഞു. 

കൊളംബിയയില്‍ 750,471 പേരിലേക്ക് രോഗമെത്തിയപ്പോള്‍ 23,850 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 688,954(+4,841) പേര്‍ രോഗികളായി. 72,803(+624) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 659,656(+2,029) ആണ് േരാഗികളുടെ എണ്ണം15,940(+83) പേര്‍ മരിച്ചു. സ്‌പെയിനില്‍ 659,334 പേര്‍ രോഗികളായി. 30,495 പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ 613,658 പേര്‍ രോഗികളായി. 12,705 (+49) പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക