Image

കുവൈറ്റ് അമീറിന് അമേരിക്കയുടെ പരമോന്നത ബഹുമതി

Published on 19 September, 2020
 കുവൈറ്റ് അമീറിന് അമേരിക്കയുടെ പരമോന്നത ബഹുമതി


കുവൈറ്റ് സിറ്റി : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസബാഹിന് അമേരിക്കന്‍ പ്രസിഡണ്ടിന്റെ പരമോന്ന ബഹുമതിയായ 'ലീജിയണ്‍ ഓഫ് മെരിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' പദവി നല്‍കി ആദരിച്ചു.

ഓവല്‍ ഓഫീസില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ലീജിയന്‍ ഓഫ് മെറിറ്റ്, ഡിഗ്രി ചീഫ് കമാന്‍ഡര്‍ ബഹുമതി , കുവൈറ്റ് അമീറിനുവേണ്ടി ഷെയ്ഖ് നാസര്‍ സബ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബ സ്വീകരിച്ചതായി അമീരി ദിവാന്‍ അഫയേഴ്സ് മന്ത്രി ഷെയ്ഖ് അലി ജറാ അല്‍ സബ അറിയിച്ചു.

രാജ്യത്തും മേഖലയിലും ലോകത്തും അമീറിന്റെ അശ്രാന്ത പരിശ്രമങ്ങളെയും നേതൃത്വപരമായ പങ്കിനെയും അംഗീകരിച്ചാണ് ഈ ബഹുമതി. കുവൈറ്റും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള ചരിത്രപരവും വിശിഷ്ടവുമായ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചു കൂടിയാണ് ഈ ബഹുമതി. 

മറ്റു രാഷ്ട്ര തലവന്മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ ബഹുമതിയാണ് 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍', 1991നു ശേഷം ഇതാദ്യമായാണ് യുഎസ് ഈ ബഹുമതി ഒരാള്‍ക്ക് നല്‍കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക