Image

നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് 3000 ത്തോളം പേരുമായി സമ്പര്‍ക്കം

Published on 19 September, 2020
നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് 3000 ത്തോളം പേരുമായി സമ്പര്‍ക്കം

തിരുവനന്തപുരം: ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കം മൂവായിരത്തിലധികം പേരുമായി. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കമാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. മൂവായിരത്തോളം സമ്പര്‍ക്കം എന്നത് പ്രാഥമിക നിഗമനം മാത്രമാണ്.
സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സമ്പര്‍ക്കമാണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഇതേതുടര്‍ന്ന് ഇടുക്കിയിലെ നെടുങ്കണ്ടം ടൗണ്‍ പൂര്‍ണമായി അടച്ചു. 
കുമളി എട്ടാംമൈല്‍  മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍ തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദേഹം എത്തിയതായാണ് വിവരം. നെടുങ്കണ്ടം ടൗണില്‍ 48 പേര്‍ക്കാണ് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക