Image

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളിയെ ജോര്‍ജിയയില്‍ നിന്ന് അറസ്റ്റ് ചെയ്തു

Published on 19 September, 2020
കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളിയെ ജോര്‍ജിയയില്‍ നിന്ന് അറസ്റ്റ് ചെയ്തു


കൊച്ചി:  രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസില്‍ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. 

അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പം മുഹമ്മദിനേയും കൊച്ചി എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. 

കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക