Image

പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെ വായ്പ; പലിശ 4 ശതമാനം

Published on 19 September, 2020
പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെ വായ്പ; പലിശ 4 ശതമാനം
തിരുവനന്തപുരം: നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍  നോര്‍ക്കയും  കേരള  ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും സംയുക്ത  വായ്പാ  പദ്ധതി ആവിഷ്കരിച്ചു.  സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം  നല്‍കുന്നതിന്  രൂപീകരിച്ച  ചീഫ് മിനിസ്റ്റേഴ്‌സ് എന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്‍റ് പ്രോഗ്രാം  പ്രകാരമാണ്  പദ്ധതി  നടപ്പാക്കുന്നത്.

 30 ലക്ഷം  രൂപ വരെ ഇതനുസരിച്ച് വായ്പ  അനുവദിക്കും. ഇതില്‍ 15 % മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെയാണ്.

കൃത്യമായി  വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക്  ആദ്യ  4  വര്‍ഷം 3 % പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ്  വായ്പയുടെ പലിശയെങ്കിലും 3 ശതമാനം  വീതം നോര്‍ക്ക, കെഎഫ്‌സി സബ്‌സിഡി  ഉള്ളതിനാല്‍  ഉപഭോക്താവ്  4 ശതമാനം പലിശ അടച്ചാല്‍ മതിയാകും. 

വര്‍ക്ക് ഷോപ് , സര്‍വീസ് സെന്റര്‍, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍ , ഹോം സ്റ്റേ, ലോഡ്ജ് , ക്ലിനിക്,  ജിം, സ്‌പോര്‍ട്‌സ് ടര്‍ഫ്, ലോണ്‍ട്രി സര്‍വീസ് എന്നിവയും  ഫുഡ് പ്രോസസിങ്,  ബേക്കറി ഉല്‍പന്നങ്ങള്‍ , ഫ്‌ലോര്‍  മില്‍, ഓയില്‍ മില്‍ , കറി പൗഡര്‍ യൂണിറ്റ്,  ചപ്പാത്തി നിര്‍മാണം, വസ്ത്ര  നിര്‍മാണം  തുടങ്ങിയ  മേഖലകളിലാണ്  വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots .org  ല്‍  സമര്‍പ്പിക്കാം.

വിശദവിവരം  ടോള്‍ഫ്രീ  നമ്പറുകളായ 00 91 88 02 012345 (വിദേശത്തുനിന്ന് മിസ്ഡ് കാള്‍  സേവനം ), 1800 425 3939 , 18 00 425 8590 (ഇന്ത്യല്‍  നിന്ന് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക