Image

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമം, യുവാവ് റിമാന്‍ഡില്‍

Published on 19 September, 2020
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമം, യുവാവ് റിമാന്‍ഡില്‍
കോന്നി : പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി ഏഴരയോടെ പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.

പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടിക്കളയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 4ന് അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക