Image

ചൈനയ്ക്കായി ചാരപ്പണി: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; സഹായികളായ ചൈനീസ് വനിതയും നേപ്പാള്‍ സ്വദേശിയും പിടിയില്‍

Published on 19 September, 2020
ചൈനയ്ക്കായി ചാരപ്പണി: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; സഹായികളായ ചൈനീസ് വനിതയും നേപ്പാള്‍ സ്വദേശിയും പിടിയില്‍

ന്യുഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയ കേസില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്നു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. മാധ്യപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മ, ഒരു ചൈനീസ് വനിതയും നേപ്പാളി സ്വദേശിയുമാണ് അറസ്റ്റിലായത്.


ഒഫീസ്യല്‍ സീക്രട്ട്‌സ് ആക്‌ട് (ഒഎസ്‌എ) പ്രകാരമാണ് പിതാംപുര സ്വദേശിയായ രാജീവ് ശര്‍മ്മയെ ഈ മാസം 14ന് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇതേകുറ്റം ചുമത്തിയാണ് മറ്റ് രണ്ടു പേരേയും അറസ്റ്റു ചെയ്തിരിക്കുന്നത്.


ചൈനീസ് വനിതയായ ക്വിങ് ഷിയും സഹായി ഷേര്‍ സിംഗും കടലാസ് കമ്ബനികള്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിന് രജീവ് ശര്‍മ്മയ്ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പണം വാഗ്ദാനം ചെയ്ത് ചൈനീസ് ഇന്റലിജന്‍സ് വിഭാഗമാണ് രാജീവ് ശര്‍മ്മയില്‍ നിന്ന് വിവരങ്ങള്‍ കൈപ്പറ്റിയിരുന്നതെന്ന് പോലീസ് പറയുന്നു. 


ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.


ഒരു വാര്‍ത്ത ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ് രാജീവ് ശര്‍മ്മ. മുന്‍പ് പഞ്ചാബില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഇയാള്‍ ജോലി ശചയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക