Image

ഭം​ഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള പാമ്ബാണ്

Published on 19 September, 2020
ഭം​ഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള പാമ്ബാണ്
ഇന്‍ഡോനീഷ്യ: ചുവന്ന റോസാപ്പൂവില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്ബ്. ഒറ്റനോട്ടത്തില്‍ തന്നെ ആരും പറഞ്ഞു പോകും എന്തൊരു ഭം​ഗി എന്ന്. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലെ വൈറല്‍ താരമായിരുന്നു നീലനിറമുള്ള ഈ സുന്ദരന്‍ പാമ്ബ്. ലൈഫ് ഓണ്‍ എര്‍ത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ നീലപാമ്ബിന്റെ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തത്.പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എല്ലാവര്‍ക്കും പറയാനുള്ളത് ഈ പാമ്ബിന്റെ ഭം​ഗിയെക്കുറിച്ചാണ്. അവിശ്വസനീയമായ വിധത്തില്‍ മനോഹരമായത് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. ബ്ലൂ പിറ്റ് വൈപര്‍ എന്ന് പേരുള്ള വിഷപാമ്ബാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക