Image

മന്ത്രി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

Published on 19 September, 2020
മന്ത്രി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കോവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങി. ഇരുവരുടെയും ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇരുവരും ആശുപത്രി വിട്ടത്. ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരും.


അതേസമയം ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈനില്‍ ഇരിക്കുന്നതിന് പകരം ബാങ്കില്‍ ലോക്കര്‍ തുറക്കാനെത്തിയത് വലിയ വിവാദമായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് താന്‍ ക്വാറന്റൈനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. 


എന്നാല്‍ സെപ്റ്റംബര്‍ പത്താം തീയതിയാണ് അവരുടെ ടെസ്റ്റ് എടുക്കുന്നത്. അന്ന് തന്നെയാണ് അവര്‍ ബാങ്കിലെത്തിയതും. പതിനൊന്നാം തീയതി അവര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക