Image

ജലീലിന്റെ വിദേശയാത്രകള്‍ എന്‍.ഐ.എ പരിശോധിക്കുന്നു

Published on 19 September, 2020
ജലീലിന്റെ വിദേശയാത്രകള്‍ എന്‍.ഐ.എ പരിശോധിക്കുന്നു


തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കോണ്‍സുലേറ്റിനോടും സംസ്ഥാന സര്‍ക്കരിമനാടും കസ്റ്റംസ് വിശദീകരണം തേടും. ഇറക്കുമതിക്ക് തീരുവ ഇളവ് ചെയ്ത് നല്‍കിയതും പരിശോധിക്കുന്നുണ്ട് 

അതിനിടെ, മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജലീലിന്റെ വിദേശയാത്രകള്‍ എന്‍.ഐ.എ പരിശോധിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റുമായി ഔദ്യോഗിക ബന്ധം മാത്രമേയുള്ളൂവെന്നായിരുന്നു ജലീലിന്റെ മൊഴി. കോണ്‍സുലേറ്റ് അധികൃതരുമായി ജലീലിന് ഔദ്യോഗിക ബന്ധം മാത്രമായിരുന്നുല്ലെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.എ തീരുമാനം. ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ ചോദ്യം ചെയ്തശേഷമായിരിന്നും ജലീലിനെ വിളിപ്പിക്കുക. 

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ കോണ്‍സുലേറ്റിനെതിരെയും കസ്റ്റംസ് കേസെടുത്തിരുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുണ്ടെന്നും വിദേശത്ത് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക