Image

സുപ്രീം കോര്‍ട്ട് വീണ്ടും തിരഞ്ഞെടുപ്പു വിഷയം?: ബി ജോണ്‍ കുന്തറ

ബി ജോണ്‍ കുന്തറ Published on 19 September, 2020
സുപ്രീം കോര്‍ട്ട് വീണ്ടും തിരഞ്ഞെടുപ്പു വിഷയം?: ബി ജോണ്‍ കുന്തറ
സുപ്രീം കോടതി ജഡ്ജി രൂത്ത് ബാഡർ ഗിൻസ്‌ബർഗിന്റെ മരണം അപ്രതീക്ഷിതമായിരുന്നില്ല. ഏറെ നാളായി അവർ രോഗബാധിതയായിരുന്നു. കൂടാതെ പ്രായാധിക്യവും.

 ഇത് രാഷ്ട്രീയ രംഗത്തെ എങ്ങനെ ബാധിക്കും ? പലേ രാഷ്ട്രീയ നേതാക്കളും അഭിപ്രായം രേഖപ്പെടുത്തി ത്തുടങ്ങി.

ഗിന്‍സ്ബര്‍ഗിന്റെ  ജീവചരിത്രം ഇവിടെ എഴുതേണ്ട കാര്യമില്ല കാരണം വരുന്ന ദിനങ്ങളില്‍ പലേ വേദികളിലും എല്ലാവരും കേള്‍ക്കുന്നത് അതായിരിക്കും. 

ഇതൊരു പരീക്ഷണ സമയം. രാജ്യം ദുര്‍ഘടമായ വീഥികളില്‍ കൂടി സഞ്ചരിക്കുന്ന സമയം. കോവിഡ് ഒരു വഴിയില്‍, പട്ടണങ്ങളിലെ അരക്ഷിതാവസ്ഥ മറ്റൊരു മാര്‍ഗ്ഗത്തില്‍. ഇതു രണ്ടും ആയിരുന്നു ഇന്നേവരെ തിരഞ്ഞെടുപ്പു ഗതിയെ നയിച്ചിരുന്നത്. എന്നാല്‍ ഇന്നിതാ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

ചരിത്രം ആവര്‍ത്തിക്കുന്നു. 2016 തിരഞ്ഞെടുപ്പുസമയം ജഡ്ജ് ആന്‍ന്റോണിൻ  സ്‌കാലിയാ മരണപ്പെട്ടു. പ്രസിഡന്റ് ഒബാമ താമസിയാതെ ഒരു പകരം ജഡ്ജിനെ നാമനിര്‍ദ്ദേശം നടത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നും സെന്റ് നിയന്ത്രിക്കുന്നു.   എന്നാല്‍ അന്നത്തേതും ഇന്നത്തെയും സെനറ്റ് നേതാവ് മിച്ച് മക്കോനല്‍. അന്ന് മക്കോനല്‍ പറഞ്ഞത്  തിരഞ്ഞെടുപ്പു സമയം ഒബാമ തിരക്കു കാട്ടി ആരെയും നിയമിക്കേണ്ട. അടുത്ത പ്രസിഡന്റ്റ് അതു നടത്തട്ടെ.

ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. വേദിക്ക് യാതൊരു മാറ്റവുമില്ല. ട്രംപിനെതിരെ മത്സരിക്കുന്നത് ബൈഡന്‍ എന്നല്ലാതെ. തീര്‍ച്ചയായും തിരഞ്ഞെടുപ്പിനു മുന്‍പായി ട്രംപ് ഒരു പകരം ജഡ്ജിനെ നിയമിക്കും. സെനറ്റില്‍ അതീവ വാദപ്രതിവാദങ്ങള്‍ നടക്കും. 

ട്രംപ് തോറ്റാലും ജയിച്ചാലും അടുത്ത ജഡ്ജ് നിയമനവും സ്ഥിരപ്പെടുത്തലും  2021 ജനുവരി 21 നു മുന്‍പ് നടന്നിരിക്കും എന്നത് തീര്‍ച്ച. കാരണം ട്രപ് തോറ്റാല്‍ റിപ്പബ്ലിക്കന്‍ സെനറ്റ് മറ്റൊരു സുപ്രീം കോര്‍ട്ട് ജഡ്ജിനെ നിയമിക്കുന്നതിന് കിട്ടിയ അവസരം നഷ്ടപ്പെടുത്തും എന്നു കരുതേണ്ട.

വരുന്ന ആഴ്ചകളില്‍ രാഷ്ട്രീയ അന്തരീഷം ഒച്ചപ്പാടുകളുടെ ദിനങ്ങളായി മാറും. ബൈഡന്‍ മുന്‍കൂറായി പറഞ്ഞിരിക്കുന്നു അടുത്ത പ്രസിഡന്റ്റ് വേണം പുതിയ ജഡ്ജിനെ നിയമിക്കുവാന്‍. എന്നാല്‍ 2016 ല്‍ നിന്നും ഒരു വ്യത്യാസം അന്ന് ഒബാമ കാലവധി തീരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപ് വീണ്ടും മത്സരിക്കുന്നു ആരു വിജയിക്കും എന്നറിഞ്ഞുകൂട .  കാത്തിരുന്നു കാണാം എന്തെല്ലാം നാടകങ്ങള്‍ വരുന്ന ആഴ്ചകളില്‍ 
Join WhatsApp News
Boby Varghese 2020-09-19 15:04:43
Judges should try only to interpret existing laws. They should never try to crate laws. The congress is entrusted creating laws. Liberal judges, especially Ruth Ginsburg, always try to create laws. We need conservative judges who understand our founding fathers. Donald Trump is the President until Jan, 19 of 2021. He must nominate the next candidate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക