Image

ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാര്‍ഡ് ദാനം സെപ്റ്റംബര്‍ ഇരുപതിന്.

പന്തളം ബിജു തോമസ്, പി. ആര്‍. ഓ Published on 19 September, 2020
ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാര്‍ഡ് ദാനം സെപ്റ്റംബര്‍ ഇരുപതിന്.
ഡാളസ്: ഫോമാ നാടകമേള അവാര്‍ഡുകള്‍ ഞായറാഴ്ച വൈകിട്ട് സൂം മീറ്റിങ്ങിലൂടെ പ്രഖ്യാപിക്കുമെന്ന് പൗലോസ് കുയിലിടാനും, നെവിന്‍ ജോസും അറിയിച്ചു.
ഫോമായുടെ നാടകമേളയിലെ നാടകങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അഭിനയ കലയുടെ മാസ്മരിക മര്‍മ്മങ്ങള്‍ അനസ്യൂതം അരങ്ങിലേക്ക് ഒഴുകി  വരുന്ന വിസ്മയ കാഴ്ചകള്‍ അമേരിക്കന്‍ മലയാളികളുടെ അഭിനയമികവിനു മിഴിവേകുന്നു. അമേച്വര്‍ നാടകവഴിയുടെ പാത പിന്നിട്ടവര്‍ പ്രൊഫഷനലിസത്തിന്റെ ഭാവാഭിനയങ്ങള്‍  ഓരോ രംഗത്തും പ്രതിഫലിപ്പിച്ചു. ഒന്നിനൊന്ന് മെച്ചമായ നാടകങ്ങള്‍ വിധികര്‍ത്താക്കളെ ധര്‍മ്മസങ്കടത്തിലാക്കുന്നു. ഇനിയുള്ള രണ്ടു നാളുകള്‍, വിധികര്‍ത്താക്കളുടേതാണ്. ഫോമായുടെ നാടകമേള  2020 യുടെ വിധികര്‍ത്താക്കളായി തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീജഡ്ജിങ്ങ് പാനലിനോടൊപ്പം  കേരളത്തിലെ മികച്ച നാടകാചാര്യന്മാര്‍ ഒത്തുചേര്‍ന്നുള്ള  വിധിനിര്‍ണ്ണയം  അന്തിമഘട്ടത്തിലാണ്. കുടുംബ പശ്ചാത്തലങ്ങള്‍ വേദികളാക്കിയ നാടകരംഗങ്ങള്‍ നടന്‍ വഴിയിലെ നാഴിക കല്ലുകളാണ്. ഫോമാ നാടകമേള 2020 എന്ന പേരില്‍ ഒരാഴ്ച മുന്‍പ്  ആരംഭിച്ച ഫെയിസ് ബുക്ക് പേജിലെ സന്ദര്‍ശകരുടെ എണ്ണം ഇതിനോടകം കാല്‍ ലക്ഷം കവിഞ്ഞു. 

ഈ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള െ്രെപസുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്:
ഗ്രാന്റ്  െ്രെപസ്  സിജില്‍ പാലക്കലോടിയും, 
രണ്ടാം സ്ഥാനം  അനിയന്‍ ജോര്‍ജ്ജും, 
മൂന്നാം സ്ഥാനം  തോമസ് റ്റി ഉമ്മനുമാണ്. 
ബെസ്‌ററ് ആക്ടര്‍ പുരസ്‌കാരം   റ്റി ഉണ്ണികൃഷ്ണനും, 
ബെസ്‌ററ് ആക്ട്രസ്   വില്‍സണ്‍  ഊഴത്തിലും  
ബെസ്‌ററ്  സ്‌ക്രിപ്റ്റ്   ജോസ് മണക്കാട്ടും  
ബെസ്‌ററ്  ഡയറക്ടര്‍  ജിബി തോമസുമാണ്.

വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബിജു ആന്റണിയാണ്.

പരിപാടിയുടെ വിജയത്തിനായി സ്‌പോണ്‍സര്‍ ചെയ്തവര്‍:
ജോയ് ആലുക്കാസ്, സിജോ വടക്കന്‍, തോമസ് കെ തോമസ് (അപ്പച്ചന്‍), ജോണ്‍ സി വര്‍ഗീസ്, ജിനോ കുര്യാക്കോസ്, ജോസഫ് ഔസോ, പ്രിന്‍സ് നെച്ചിക്കാട്ട്, ജോസ് വടകര, പോള്‍ ജോണ്‍ (റോഷന്‍) എന്നിവരോടൊപ്പം നിരവധി നാടകപ്രേമികള്‍ സഹായസഹകരണങ്ങള്‍ നിര്‍ലോഭം ലഭ്യമാക്കിയിട്ടുണ്ട്.

ഫോമായുടെ ഈ അവാര്‍ഡ് ദാന ചടങ്ങ് ഒരു മെഗാ ഈവന്റാക്കാനുള്ള പരിശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രശസ്ത പിന്നണി ഗായകരായ  ഫ്രാങ്കോ, ഡോക്ടര്‍ പൂജ പ്രേം, കലാഭവന്‍ ജയന്‍, ഡോക്ടര്‍ ചന്ദ്രബോസ്, ബ്ലെസ്സന്‍ ഫിലിപ്പ് തുടങ്ങിയ പ്രമുഖ കലാകാരന്‍മാരുടെ ഒരു നീണ്ട നിര തന്നെ ഈ ചടങ്ങിന് മോടിയേകും. ജോര്‍ജിയയില്‍ നിന്നുമുള്ള മിനി നായരാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ എം. സി. കോവിഡ്  മഹാമാരി കാലത്തും പ്രവാസി മലയാളിയുടെ  നടനവൈഭവം വിളിച്ചോതുന്ന ഇത്തരം നാടക വേദികള്‍ ഫോമായുടെ പ്ലാറ്റ് ഫോമില്‍  അവതരിപ്പിക്കാനായതില്‍, ചാരിതാര്‍ഥ്യം ഉണ്ടന്ന് ഫോമാ നാടകമേളയുടെ ഭാരവാഹികളായ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പൗലോസ് കുയിലാടനെയും, കണ്‍വീനര്‍ നെവിന്‍ ജോസിനെയും അഭിനന്ദിച്ചുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രെഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാര്‍ഡ് ദാനം സെപ്റ്റംബര്‍ ഇരുപതിന്. ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാര്‍ഡ് ദാനം സെപ്റ്റംബര്‍ ഇരുപതിന്.
Join WhatsApp News
Raju Mylapra 2020-09-19 12:27:18
Is this report is about Fomma election?
Jack Daniel 2020-09-19 16:32:27
I am glad to see Raju Mylapara. I though he fled NY after writing an article about Trump. Why can't you write something about Biden? I am pretty sure you have lots of material on him. The NY board member definitely will like it and get a chance to sit on the lap of Abraham, our forefather of all, Jews, Muslims and Christians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക