Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാന്‍ ധാരണ, തീയതി പിന്നീട്

Published on 19 September, 2020
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാന്‍ ധാരണ, തീയതി പിന്നീട്
തിരുവനന്തപുരം: കോവിഡ് സ്ഥിതി കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ധര്‍, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
                                                                                                                                                                                                                                                                                                             
നവംബര്‍ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. കോവിഡിന്റെ അതിവ്യാപനമുണ്ടായാല്‍ നീളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക