Image

30 എം.പിമാര്‍ക്ക് കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന

Published on 19 September, 2020
30 എം.പിമാര്‍ക്ക് കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹഌദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്. എന്നാല്‍ കൂടുതല്‍ എം.പിമാര്‍ക്ക് കോവിഡ് പിടിപെടുന്ന പശ്ചാത്തലത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചര്‍ച്ചകള്‍ കേന്ദ്രതലത്തില്‍ സജീവമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക