Image

വി ചാറ്റിനും ടിക് ടോക്കിനും യു എസില്‍ നിരോധനം

Published on 18 September, 2020
വി ചാറ്റിനും ടിക് ടോക്കിനും യു എസില്‍ നിരോധനം
വി ചാറ്റിനും ടിക് ടോക്കിനും യു എസില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. ദേശീയ സുരക്ഷയെക്കരുതിയാണ് നിരോധനം. അമേരിക്കന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വി ചാറ്റും ടിക് ടോക്കും പോലെയുള്ള ആപ്പുകള്‍ ചൈന ദുരുപയോഗം ചെയ്യുന്നതായി ഓഗസ്റ്റില്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട നിരോധനം സെപ്റ്റംബര്‍ 20 ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവന വാണിജ്യ വകുപ്പാണ് പുറപ്പെടുവിച്ചത്. ചൈനീസ് ഉടമസ്ഥതയുള്ള വി ചാറ്റും ടിക് ടോക്കും യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് നിരോധിക്കും. ഇവയുടെ ഉപയോഗം സാരമായി പരിമിതപ്പെടുത്തുന്നതിന് സാങ്കേതിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. വീഡിയോ പങ്കിടുന്ന സേവനങ്ങളായ ഇരു ആപ്പുകളും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സ്വകാര്യതയ്ക്കും ഭീഷണിയാകുന്നത് സംബന്ധിച്ച് ആഴ്ചകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവകാശം ചൈനീസ് ഉടമ ആഭ്യന്തര കമ്പനിക്ക് കൈമാറണമെന്ന ആവശ്യം ട്രംപ് മുന്നോട്ടു വച്ചു. യു എസ് ആശങ്കകള്‍ ദൂരീകരിച്ച് ടിക് ടോക്കിന്റെ ഉടമസ്ഥത കാലിഫോര്‍ണിയന്‍ ടെക് ഭീമനായ ഒറാക്കിള്‍ സ്വന്തമാക്കുമോ എന്നതിനും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തതയില്ല. ഈ നീക്കത്തിലുള്ള നിരാശ പ്രകടിപ്പിച്ചതോടൊപ്പം ട്രംപിന്റെ അന്യായമായ ഉത്തരവിനെ വെല്ലുവിളിക്കുന്നത് തുടരുമെന്നും ടിക്ക് ടോക്ക് വൃത്തങ്ങള്‍ അറിയിച്ചു. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റില്‍ പ്രഖ്യാപിച്ച നിരോധനമാണ് വാണിജ്യ വകുപ്പ് ഇപ്പോള്‍ അംഗീകരിച്ചത്. നിരോധനത്തിനെതിരെ ടിക് ടോക് ഹര്‍ജി സമര്‍പ്പിച്ചു. പ്രമുഖ മൊബൈല്‍ ആപ്പ് സ്റ്റോര്‍ ഉടമകളായ ഗൂഗിളും ആപ്പിളും ഇതിനോട് ഉടനടി പ്രതികരിച്ചിട്ടില്ല. വി ചാറ്റ് ഉടമയായ ടെന്‍സെന്റില്‍ നിന്നും പ്രതികരണം ലഭിച്ചിട്ടില്ല. ആഭ്യന്തര കമ്പനി ഏറ്റെടുത്തുകൊണ്ട് നിരോധനം വേണ്ടെന്നു വയ്ക്കുമെന്ന് കരുതിയിരുന്ന ഒറാക്കിളും മറുപടി പറഞ്ഞിട്ടില്ല.

' പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. അമേരിക്കയിലെ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചൈന ശേഖരിക്കുന്നതു തടയുകയാണ് ലക്ഷ്യം.രാജ്യത്തിന്റെ മൂല്യങ്ങളും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കും.' വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് വ്യക്തമാക്കി.

വന്‍ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്ന ചൈനയെ ചെറുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് ആക്ഷേപമുണ്ട്. 2017 ല്‍ അധികാരമേറ്റത് മുതല്‍ ട്രംപ് ചൈനയോട് പോരടിക്കുന്നതാണ്. വ്യാപാര യുദ്ധം നടത്തിയും ചൈനീസ് കമ്പനികളുടെ ലയനങ്ങള്‍ തടഞ്ഞും ഹുവാവെ പോലുള്ള ചൈനീസ് ടെലികോം കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിച്ചുമൊക്കെ അത് തുടര്‍ന്നു. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ യു. എസ് ഫെഡറല്‍ ഡാറ്റാബേസുകളിലെയും ക്രെഡിറ്റ് ഏജന്‍സിയായ എക്വിഫാക്‌സിലെയും വിവരങ്ങള്‍ ചോര്‍ത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. യു.എസ് ടെക് കമ്പനികള്‍ക്ക് ചൈനീസ് ഗവണ്മെന്റും പരിമിതികള്‍ നിശ്ചയിച്ചു.

വി ചാറ്റ് വഴി ചൈനയിലുള്ളവരുമായി ബിസിനസ് നടത്തുകയും ചൈനീസ് കമ്പനികളുമായി പേയ്‌മെന്റ് കൈമാറുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ അമേരിക്കയിലുണ്ട്. ഞായറാഴ്ച നിരോധനം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നത് പണമിടപാടും കച്ചവടവും സംബന്ധിച്ച കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, ടിക് ടോക്കിനുള്ള ഇത്തരം സാങ്കേതിക പരിമിതികള്‍ യു എസ് ഇലക്ഷനു ശേഷം നവംബര്‍ 12 ന് മാത്രമേ പ്രാബല്യത്തില്‍ വരൂ. അതുവരെ സുരക്ഷാക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഫോക്‌സ് ബിസിനസ് നെറ്റ് വര്‍ക്കിനോട് റോസ് പറഞ്ഞത്. ലോകമാകെ 700 ദശലക്ഷം ഉപഭോക്താക്കളുള്ള ടിക് ടോക്കിന് യു എസില്‍ മാത്രം 100 ദശലക്ഷം ഉപഭോക്താക്കളുണ്ട്.

' ബിസിനസ് നടത്താന്‍ സൗഹൃദപരമല്ലാത്ത നാടായി അമേരിക്ക മാറുകയാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ കൂടും. സുരക്ഷാ വീഴ്ച എവിടെയെന്ന് കണ്ടെത്തി മാറ്റം കൊണ്ടുവരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല. 'യു സി ബേര്‍ക്കലിയിലെ കമ്പ്യൂട്ടര്‍ ലക്ചറര്‍ നിക്കോളാസ് വീവര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
Boby Varghese 2020-09-18 21:53:30
Hey Joe Biden, see what trump is doing. He is blocking some websites of your friends. I know you will never do it. China is your most favorite. They invested $1.5 billion in a hedge fund owned by your son, Hunter Biden.
Come On, Man! 2020-09-19 00:44:05
പേപ്പർ തുറന്നാൽ അടച്ചു പൂട്ടുന്ന കടകളുടെ പേരുകൾ മാത്രം. എല്ലാവരും കരുതും ആമസോൺ കാരണമാണ്, ഓൺലൈൻ ബിസിനസ് കാരണമാണ്, മറ്റ് ചെറിയ വ്യവസായങ്ങൾ പൂട്ടുന്നതെന്ന്. എത്രയോ വർഷങ്ങളായി ഞാൻ പറയുന്നതാണ്, ഒബാമ കെയർ, small scale businessകളുടെ അന്തകനാണെന്ന്. അതിഭയങ്കര ലാഭമില്ലാത്ത കമ്പനികൾക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയാതെയാക്കുക. അമേരിക്കൻ കമ്പനികൾ നഷ്ടത്തിലാക്കുക പൂട്ടിക്കുക, പിന്നെ മറ്റു രാജ്യങ്ങളിലേക്ക് ജോലി കയറ്റി വിടുക എന്നതിൽ കവിഞ്ഞു യാതൊരു ലക്ഷ്യവും ഒബാമ കയറിന് ഉണ്ടായിരുന്നില്ല. അമേരിക്കയെ നശിപ്പിക്കാനുള്ള ആ നിയമത്തെ എടുത്തു കളഞ്ഞാൽ എന്നും പൂട്ടിക്കൊണ്ടിരിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് കുറച്ചു പ്രാണവായു ലഭ്യമാകും. എന്നേ പോലുള്ള സാധാരണക്കാരുടെ ജോലി സുരക്ഷിതമാകും. അതിജീവിക്കാൻ എനിക്ക് ഒരു ജോലി ആവശ്യമാണ്. എല്ലാ ജോലികളും outsource ചെയ്താൽ, ഫുഡ് സ്റ്റാമ്പ് ഉപയോഗിച്ച് ബേസ്മെന്റിൽ താമസിക്കാൻ ഞാനും എൻറെ കുടുംബവും ഒത്തിരി ബുദ്ധിമുട്ടേണ്ടിവരും. ഒബാമ കെയർ എന്ന കയറിൽ കുരുക്കിയിട്ട അമേരിക്കയെ ട്രംപ് രക്ഷപ്പെടുത്തി കൊണ്ടുവരികയാണ്. സ്വന്തം കാലിൽ നിറുത്താൻ കഷ്ടപ്പെടുകയാണ്. ബൈഡൻ ഒബാമ കയറിനെ പറ്റി ഒന്നും പറയുന്നില്ല. സത്യത്തിൽ എന്താണ് പറയുന്നതെന്നോ പറയേണ്ടതെന്നോ പുള്ളിക്കറിയുന്നില്ല. ട്രംപ് 100% ബെറ്റർ ആണ്. അതിനാൽ എന്റെ വോട്ട് ട്രംപിന് തന്നെ.
CID Moosa 2020-09-19 02:45:22
He can block anything he wants but that is not going to change his destiny. He was lying to Americans through out this pandemic period. If he asked the Americans to wear mask, he could have saved at least 160000 lives. He must tired for negligent homicide.
Tired or tried? 2020-09-19 12:44:47
"He must tired for negligent homicide".???????????????????????? CID needs to do the homework before spitting garbage.
CID Moosa 2020-09-19 14:48:39
You got it man ..That is what exactly I meant. Yes, Trump must be tried for negligent homicide. He hid the truth and let people die... Almost 1000 people died in USA, yesterday. You don't understand it until it home. You must be a retired teacher still grading people.
H1B 2020-09-19 16:12:23
പറ്റാത്ത പണിക്ക് പോണോ മൂസാക്കായെ? മലയാളത്തിൽ എഴുതിയാൽ പോരെ? പൊട്ടത്തരം വിളിച്ചു കൂവുന്നത് ആളുകൾ കണ്ടില്ലെന്ന് നടിച്ച് മനഃപൂർവ്വം ഒഴിവാക്കുന്നു, മുറി ഇംഗ്ലീഷിൽ രണ്ടക്ഷരം തെറ്റാതെ എഴുതാനും അറിയാൻ പാടില്ലായെന്ന് ലോകത്തിനെ അറിയിക്കണോ? നടക്കട്ടെ നടക്കട്ടെ, അമേരിക്കൻ പ്രസിഡൻറ്റ് ട്രംപിനെ കുറച്ചുകൂടി ചീത്തവിളിക്കൂ. ആളുകൾക്ക് മനസിലാകട്ടെ ആരാണ് വിഡ്ഡിയെന്ന്. ദയവായി ഒരിക്കലും സ്വന്തം പേര് വെച്ച് എഴുതരുതേ.
Tired or tried? 2020-09-19 18:23:29
Please try to write in Malayalam. If you write in English, please follow the simple rules. If you want people to read your comment, write it right. Good luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക