Image

കുവൈത്തില്‍ തിരിച്ചെത്താനാകാത്ത 1,27,000 പേരുടെ ഇഖാമ റദ്ദായി

Published on 18 September, 2020
കുവൈത്തില്‍ തിരിച്ചെത്താനാകാത്ത 1,27,000 പേരുടെ ഇഖാമ റദ്ദായി
കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് കുവൈത്തില്‍ തിരിച്ചെത്താനാകാത്ത 1,27,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദായി.

വിദേശത്താണെങ്കിലും ഇഖാമ പുതുക്കാന്‍ നല്‍കിയ സൗകര്യം പ്രയോജനപ്പെടുത്താത്തവരുടെ ഇഖാമയാണു റദ്ദായത്. സ്‌പോണ്‍സര്‍മാര്‍ കരുതിക്കൂട്ടി ഇഖാമ പുതുക്കാത്തവയും അക്കൂട്ടത്തില്‍പെടും.  വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്ക് ഇഖാമ കാലാവധി പരിഗണിക്കാതെ ഏതവസരത്തിലും കുവൈത്തിലേക്ക് തിരിക്കാമെന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ 30ലേറെ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ഒട്ടേറെ അധ്യാപകരുടെ തിരിച്ചുവരവും അനിശ്ചിതത്വത്തിലായി. മാനുഷിക പരിഗണനയിലാണ് വിദേശത്താണെങ്കിലും ഇഖാമ പുതുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ പലരും തയാറായില്ല എന്നതാണ് ഇഖാമ റദ്ദാകാന്‍ കാരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക