Image

ബീഹാറില്‍ 1.42 കോടി ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുമ്ബേ ഒലിച്ചുപോയി

Published on 18 September, 2020
ബീഹാറില്‍ 1.42 കോടി ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുമ്ബേ ഒലിച്ചുപോയി

ബീഹാര്‍ കിഷന്‍ഗഞ്ചില്‍ 1.42 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുമ്ബേ ഒലിച്ചുപോയി. ദിഗല്‍ബങ്ക് ഗ്രാമത്തിലാണ് സംഭവം. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു


കഴിഞ്ഞ ജൂണിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്ബ് പാലത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെ തന്നെ പാലം തകര്‍ന്നുവീഴുകയായിരുന്നു


നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഗ്രാമവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാര്‍ഗം കൂടിയായിരുന്നു പാലം. ദീര്‍ഘകാലത്തെ ആവശ്യത്തെ തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചതും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക