Image

ജലീല്‍ ഒരു കുറ്റവും ചെയ്തിട്ടില്ല; നടക്കുന്നത് ഖുറാന്‍ അവഹേളനം; ജലീലിനെ പിന്തുണച്ച്‌ കോടിയേരി

Published on 18 September, 2020
ജലീല്‍ ഒരു കുറ്റവും ചെയ്തിട്ടില്ല; നടക്കുന്നത് ഖുറാന്‍ അവഹേളനം; ജലീലിനെ പിന്തുണച്ച്‌ കോടിയേരി

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനും എല്‍.ഡി.എഫിനും എതിരെ നടക്കുന്നത് ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഖുര്‍ആന്‍ വിരുദ്ധ -ആര്‍.എസ്.എസ് പ്രക്ഷോഭങ്ങള്‍ക്ക് മുസ് ലിം ലീഗ് തീ പകരുന്നു. അധികാര മോഹത്തില്‍ ലീഗ് എല്ലാം മറക്കുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തില്‍ "ഖുര്‍ആനോടോ" എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.


മോദി രാജ്യം ഭരിക്കുമ്ബോള്‍ കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് നിയമമുണ്ടോ എന്നും അത് രാജ്യദ്രോഹകുറ്റമാകുമോ എന്നും കോടിയേരി ചോദിക്കുന്നു. 


വഖഫ് ബോര്‍ഡ് മന്ത്രി എന്ന നിലയിലാണ് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത്. റമദാന്‍കാല ആചാരത്തിന് അനുകൂലമായാണ് ജലീല്‍ പ്രവര്‍ത്തിച്ചത്. ലീഗും കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ് ഈ നീക്കം നടത്തുന്നത്. നേരത്തെ, കോ.ലി.ബി സഖ്യം ഉണ്ടായിരുന്നു. സമാനമായ സഖ്യത്തിലേക്ക് പോകുന്നുവെന്നും കോടിയേരി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക