Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സേവനങ്ങള്‍ മഹത്തരം: പത്മശ്രീ.കെ.ജെ.യേശുദാസ്

പി.പി.ചെറിയാന്‍ Published on 06 June, 2012
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സേവനങ്ങള്‍ മഹത്തരം: പത്മശ്രീ.കെ.ജെ.യേശുദാസ്
ഡാളസ് : ലോകമലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും, മറ്റ് സാമൂഹിക സേവനങ്ങള്‍ക്കും, വിവിധ ക്ഷേമപരിപാടികള്‍ക്കും വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ ശ്ലാഘനീയമാണെന്ന് പത്മശ്രീ കെ.ജെ.യേശുദാസ് പ്രസ്താവിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി പ്ലാനോ, മാരിയറ്റ് ഹോട്ടലില്‍ രണ്ടാം ദിവസം നടന്ന സാംസ്‌ക്കാരിക സമ്മേളനവും, ബാങ്ക്വറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സമുദായത്തില്‍പ്പെട്ടവര്‍ ഒരു പോലം സാഹോദര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വേള്‍ഡ് മലയാളി കൗണ്‍സിലിന് മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ - സോമന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. കൊടികുന്നില്‍ സുരേഷ് എം.പി, ആന്‍ഡ്രൂ പാപ്പച്ചന്‍, കണ്‍വീനര്‍ ഏലിയാസ്‌കുട്ടി പത്രോസ്, വി.സി. പ്രവീണ്‍, ജോര്‍ജ് കാക്കനാട്, ഗോകുലം ഗോപാലന്‍, ജോളി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രമോദ് നായര്‍, തോമസ് ഏബ്രഹാം, വികാസ് നെടുമ്പള്ളില്‍, ജോര്‍ജ് പി. ആന്‍ഡ്രൂസ്, സജി നായര്‍, അനില്‍ മാത്യൂ, സുരേഷ് അച്ചുതന്‍, രശ്മി വികാസ്, രമാ സുരേഷ്, ആന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സേവനങ്ങള്‍ മഹത്തരം: പത്മശ്രീ.കെ.ജെ.യേശുദാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക