Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: 115 സീറ്റുകളില്‍ മത്സരിക്കാന്‍ ജെ.ഡി.യു; 128 സീറ്റ് ബി.ജെ.പിക്കും എല്‍.ജെ.പിക്കും

Published on 18 September, 2020
 ബിഹാര്‍ തെരഞ്ഞെടുപ്പ്: 115 സീറ്റുകളില്‍ മത്സരിക്കാന്‍ ജെ.ഡി.യു; 128 സീറ്റ് ബി.ജെ.പിക്കും എല്‍.ജെ.പിക്കും

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ അസ്വാരസ്യം തുടങ്ങി. 115 സീറ്റുകളില്‍ മത്സരിക്കുമെന്ന് ജെ.ഡി.യു വ്യക്തമാക്കി കഴിഞ്ഞു. 128 സീറ്റുകള്‍ വേണമെന്നാണ് പ്രധാന ഘടകകക്ഷിയായ ബി.ജെ.പിയുടെ ആവശ്യം. എല്‍.ജെ.പിക്ക് ബി.ജെ.പി ക്വാട്ടയില്‍ സീറ്റ് നല്‍കുമെന്നാണ് ഇവരുടെ വാദം. 

2015 മുതല്‍ നിലനില്‍ക്കുന്ന മഹാസഖ്യമാണ് തങ്ങളുടേതെന്ന് ജെ.ഡി.യു പറയുന്നു. 101 സീറ്റാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ 115 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് താല്‍പര്യം. എല്‍.ജെ.പിക്ക് ബി.ജെ.പി സീറ്റ് നല്‍കുന്നും. ജിതന്‍ റാം മാഞ്ചുയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെകുലര്‍) കക്ഷിക്ക് തങ്ങള്‍ സീറ്റ് നല്‍കുമെന്ന് എല്‍.ജെ.ഡി വൃത്തങ്ങള്‍ പറയുന്നു. 

അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എത്ര സീറ്റില്‍ മത്സരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ബിജെ.പി നിലപാട്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെ തുല്യ സീറ്റില്‍ മത്സരിക്കണമെന്നണ് യുക്തി. ജെ.ഡി.യുവിന് തുല്യസീറ്റ് നല്‍കേണ്ടിവന്നതിനാല്‍ അഞ്ച് സിറ്റിംഗ് എം.പിമാര്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തതിന്റെ പഴി ഇപ്പോഴും കേള്‍ക്കുകയാണ്. ജെ.ഡി.യു തിരിച്ച് ആനുകൂല്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുതെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. 

243 അംഗ നിയമസഭയില്‍ നിലവില്‍ ജെ.ഡി.യുവിന് 71 അംഗങ്ങളും ബി.ജെ.പിക്ക് 53 പേരുമാണുള്ളത്. എല്‍.ജെ.പിക്ക് രണ്ടും സ്വതന്ത്രര്‍ക്ക് നാലു അംഗങ്ങളുണ്ട്. 2010ലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു 141 സീറ്റുകളിലും ബി.ജെ.പി 102 സീറ്റുകളിലും മത്സരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക