Image

ഖുര്‍ആനെ രാഷ്ട്രീയക്കള്ളക്കളിക്ക് ആയുധമാക്കുന്നു,കോടിയേരി

Published on 18 September, 2020
 ഖുര്‍ആനെ രാഷ്ട്രീയക്കള്ളക്കളിക്ക് ആയുധമാക്കുന്നു,കോടിയേരി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരം ഖുര്‍ആനോടുള്ള അവഹേളമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. പാര്‍ട്ടി മുഖപത്രമായ 'ദേശാഭിമാനി'യില്‍ എഴുതിയ 'അവഹേളനം ഖുര്‍ആനോടോ?' എന്ന ലേഖനത്തലാണ് കോടിയേരി വിമര്‍ശനം. 

ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണെന്ന് കോടിയേരി പറയുന്നു. സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപോലും രാഷ്ട്രീയ കള്ളക്കള്ളിക്കുള്ള ആയുധമാക്കുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ത്ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബി.ജെ.പി.യും കോണ്‍ഗ്രസും മുസ്ലീം ലീമും. അതിനു വേണ്ടി കൊവിഡ് നിയന്ത്രണ വ്യവസ്ഥകള്‍ പോലും കാറ്റില്‍പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍ പോലും അരാജകസമരക്കാര്‍ ശ്രമിച്ചുവെന്നും അതിനു വേണ്ടി മന്ത്രിയുടെ വാഹനത്തിനു മുന്നില്‍ മറ്റൊരു വാഹനമിട്ട് അപകടമുണ്ടാക്കാന്‍ വരെ ശ്രമിച്ചുവെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. 

വഖഫ് ബോര്‍ഡ് മന്ത്രിയെന്ന നിലയിലാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ റമദാന്‍ ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചരില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരിന്നിട്ടും ജലീലിശനതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. ഖുര്‍ആന്‍ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയില മോഡി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ? ഖുര്‍ആനോട് ആര്‍.എസ്.എസിനെപ്പോലെ ഒരു അലര്‍ജി മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണ്? ആര്‍.എസ്.എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രമക്ഷാഭത്തിന് തീപകരുകയാണ് മുസ്ലീംലീഗ്. അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 

ഖുര്‍ആനെ അപഹസിക്കുന്ന പ്രമക്ഷാഭത്തെ എല്‍.ഡി.എഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും ഒരേസമീപനമാണ്. മുഖ്യമന്ത്രിയായിരിക്കേ നായനാര്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വത്തിക്കാനില്‍ കണ്ടപ്പോള്‍ സമ്മാനിച്ചത് ഭഗവത് ഗീതയായിരുന്നു. ആ കൂടിക്കാഴ്ചയില്‍ അന്ന് വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയനുമുണ്ടായിരുന്നു. കമ്മ്യുണിസ്റ്റായ നായനാര്‍ പോപ്പിന് ഗീത സമ്മാനിച്ചത് വലിയ വിവാദമാക്കാന്‍ നോട്ടിയിരുന്നു. എന്നാല്‍ ബൈബിളും ഗീതയും ഖുര്‍ആനുമൊക്കെ ഓരോ കാലഘട്ടത്തിലെ വിലപ്പെട്ട സംഭാവനകളാണെന്നും ഇന്ത്യയില്‍ നിന്നും വത്തിക്കാനിലെത്തിയ താന്‍ പോപ്പിന് ഗീത നല്‍കിയതില്‍ അപാകതയില്ലെന്നും നായനാര്‍ മറുപടയും നല്‍കിയിരുന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. 

കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫിനേയേലാ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ട്ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെ തന്നെ തിരിഞ്ഞുകുത്തുന്നതാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക