Image

കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ഫോമാ ഇലക്ഷന്‍ സൂം ഡിബേറ്റ് സെപ്റ്റംബര്‍ 21 -ന്

എ.സി.ജോര്‍ജ് Published on 18 September, 2020
കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ഫോമാ ഇലക്ഷന്‍ സൂം ഡിബേറ്റ് സെപ്റ്റംബര്‍ 21 -ന്
ഹ്യൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍  ഓഫ് അമേരിക്കാസ് (FOMAA) പ്രവര്‍ത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ .ഒരു സൂം ഡിബേറ്റ് (തെരഞ്ഞെടുപ്പു സംവാദം) സെപ്റ്റംബര്‍ 21, തിങ്കള്‍  വൈകുന്നേരം 8  മണിക്ക് (ഇ.എസ്.ടി ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു.

എല്ലാ സ്ഥാനാര്‍ത്ഥികളേയും, പൊതുജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂര്‍വം സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായികൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമായി ഡിബേറ്റ് നടക്കുക പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാത്ഥികളുടെ സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍  പറ്റുമെങ്കില്‍ അവസാനം  സമയം പോലെ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും, സ്ഥാനാര്‍ത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, ഇന്ത്യന്‍, അമേരിക്കന്‍, ഫോമയടക്കം  മറ്റു സംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്. അനേകര്‍ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റില്‍ പ്രവര്‍ത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികള്‍ക്കു ഉന്നമനത്തിനായി എന്തെന്തു പ്ലാനുകള്‍, പദ്ധതികള്‍, പതിവിന്‍ പടിയുള്ള പരിപാടികള്‍ക്ക് പുറമെ എന്തെല്ലാം പുതുപുത്തന്‍ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചര്‍ച്ചക്കും, സംവാദങ്ങള്‍ക്കും, ആരോഗ്യ ദായകമായ വാദ പ്രതിവാദങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. 

ഡിബേറ്റ് "സൂം" വഴിയായതിനാല്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയ ഡിവൈസുകള്‍ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. അതുപോലെ  മോഡറേറ്ററുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ "സൂം" ഡിബേറ്റ് പരിപാടിയില്‍ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവര്‍ മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകര്‍ക്കു ശുഭ പ്രതീക്ഷയുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക: 281 741 9465, 813 401 4178, 713 679 9950, 914 409 5772

അവരവരുടെ സ്‌റ്റേറ്റ് സമയം, ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു   താഴകൊടുത്തിരിക്കുന്ന ലിങ്കു വഴിയോ, മീറ്റിംഗ് ഐഡിപാസ്സ്‌വേര്‍ഡ് വഴിയോ മീറ്റിംഗില്‍ /ഡിബേറ്റില്‍ കയറുക. പങ്കെടുക്കുക.

Kerala Debate Forum USA is inviting you to a scheduled Zoom meeting/FOMAA Debate

Topic: FOMAA (Federation of Malayalee Association in Americas) Election Debate
Time: Sep 21, 2020 08:00 PM Eastern Time (US and Canada)-New York Time

Join Zoom Meeting (Just click or press under or copy and paste under & Enter the meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207
Passcode: justice
One tap mobile
+13462487799,,2234740207#,,,,,,0#,,8284801# US (Houston)
+16699006833,,2234740207#,,,,,,0#,,8284801# US (San Jose)

Dial by your location
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
        +1 929 436 2866 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
Find your local number: https://us02web.zoom.us/u/kbqo7D7R0Q


Join WhatsApp News
പന്തളം 2020-09-18 02:20:32
വളരെ നല്ല ഉദ്യമം. ഭാവുകങ്ങൾ.
കുമാരൻ ഫോമാ വോട്ടർ 2020-09-18 06:38:56
ഞാൻ ഫോമയുടെ ഒരു സ്ഥിരം വോട്ടർ കം ഡെലഗേറ്റ് ആണേ. എന്ന പറയാനാ ഇക്കൊല്ലം കൊറോണാ വോട്ടിനായിട്ടു ചതിച്ചു. സാധാരണ ഫോമാ ഫൊക്കാന കൺവെൻഷൻ, വോട്ടിംഗ് എല്ലാം ഒരുതരം കുശാൽ ആയിരുന്നു. ഫ്രീ പ്ലെയിൻ ടിക്കറ്റ് , ഫ്രീ ഹോട്ടൽ താമസം, ഫ്രീ ഹോട്ട് ഡ്രിങ്ക്സ്, അടിച്ചുപൊളി പാർട്ടി മിക്കവാറും സ്ഥാനാർത്ഥികൾ വച്ച് നീട്ടിയിരുന്നു . ഇന്നിപ്പോ കടിച്ചതുമില്ല പിടിച്ചതുമില്ല. ചുമ്മാ വീട്ടിൽ കുത്തിയിരുന്നു ഒരുതരം ഓൺ ലൈൻ വോട്ട്. അതെങ്ങിനെ എന്നു പിടിയും കിട്ടുന്നില്ല . അതിനാൽ എൻ്റെ വോട്ട് അസാധുവാകാൻ ആണ് സാധ്യത. ഏതായാലും ഡിബേറ്റിൽ വരുന്നുണ്ട്. ഈ സ്ഥാനാർഥി കള്ളന്മാർ എന്താണ് വീറോടെ വാശിയോടെ പറയുന്നതു കേൾക്കാവല്ലോ
ജനാധിപത്യവാദി -നീതിവാദി 2020-09-18 23:23:16
വോട്ടിങ്ങിൽ മറിമായം നടക്കരുത്. വോട്ടിംഗ് നടന്നാൽ ഉടൻ ഫലം പറയണം. ആരും ആർക്കും വേണ്ടി മാറി കൊടുക്കേണ്ടതില്ല. തുല്ലി നീതി, തുല്യ അവസരം. ആരും വലുതുമല്ല ചെറുതുമല്ല. ആരും ബിനാമി ആകരുത്. ചുമ്മാ ഫോട്ടോക്കും, വിഡിയോക്കും, വെറും വാർത്തയുണ്ടാക്കാനും, മന്ത്രിമാരെ, സിനിമാക്കാരെ, ബിഷോപ്പുമാരെ പൊക്കാനും തലോടാനും, അത് ചെയ്‌തു ഇതു ചെയ്‌തു എന്ന പൊള്ള വാർത്തയും, ഫേക്ക് വാർത്തകൾ, ആ OCI ശരിയാക്കി, ആ പ്ലെയിൻ പിടിച്ചുകൊടുത്തു കേറ്റിവിട്ടു എന്നൊക്കെ പറഞ്ഞു നടക്കുന്നവരെ തോൽപിയ്ക്കണം. ഏതായാലും മറ്റു പല ഈർക്കിലി സംഘടനേക്കാളും ഫോമായുടെ എലെക്ഷൻ നടപടി ബെറ്റർ ആയി തോന്നുന്നു . മറ്റുചില സംഘടനകളിൽ കടിച്ചു തൂങ്ങികൾ തസ്തികകൽ മാറി മാറി കുത്തിയിരിക്കുന്നവർ അനവധിയാണ്. പിന്നെ ചില സംഘടനകളിൽ ചുമ്മാ ഇമെയിൽ വഴിയും, വിളിച്ചു പറഞ്ഞും ഭാരവാഹികളെ തട്ടികൂട്ടി ഫോട്ടോകൾ വച്ചു വാർത്തകളുടെ ഒരു ബോംബാണ്. ശരിയല്ലെ? ഫോമേ.. ഒത്തുകളിച്ചു ആരും മാറികൊടുക്കരുത്. എന്നാൽ എലെക്ഷൻ കഴിഞ്ഞു തോറ്റവനും ജയിച്ചവനും ഒറ്റകെട്ടായി നിൽക്കണം. എന്നാൽ മാറിത്തന്നാൽ അടുത്തപ്രവസിയം നിന്നെയാക്കാം എന്നൊന്നും വാക്കുകൊടുക്കാൻ നിങ്ങൾ നമ്മൾ ആരുമല്ല. അത് അന്നേരം ജനാതിപത്യ പ്രകീയയിൽ മാത്രം നടക്കണം. എല്ലാവർക്കും നല്ലതുമാത്രം ആശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക