Image

കൊവിഡ് ബാധിതര്‍ മൂന്ന് കോടി കടന്നു; മരണം 9.48 ലക്ഷവും; ഇന്ത്യയില്‍ 96,000 പുതിയ രോഗികളും 1,170 മരണവും

Published on 17 September, 2020
കൊവിഡ് ബാധിതര്‍ മൂന്ന് കോടി കടന്നു; മരണം 9.48 ലക്ഷവും; ഇന്ത്യയില്‍ 96,000 പുതിയ രോഗികളും 1,170 മരണവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,253,629 ആയി. 948,502 പേര്‍ മരണമടഞ്ഞു. 21,955,513 പേര്‍ രോഗമുക്തരായപ്പോള്‍, 7,349,239 പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ രോഗികളായപ്പോള്‍, 3770 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 6,853,787(+25,486) പേര്‍ രോഗബാധിതരായപ്പോള്‍ 201,837 (+489) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികള്‍ ,212,623(+96,730) ആയപ്പോള്‍ 84,400(+1,170) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 4,430,227(+8,541) പേരിലേക്ക് വൈറസ് എത്തി. 134,363(+189) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,085,281(+5,762) പേര്‍ രോഗികളായി. 19,061(+144) പേര്‍ മരണമടഞ്ഞു. പെറുവില്‍ 744,400 പേര്‍ രോഗികളായപ്പോള്‍ 31,051 പേര്‍ മരിച്ചു. 

കൊളംബിയയില്‍ 736,377 പേര്‍ രോഗികളായപ്പോള്‍ 23,478 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 680,931(+4,444) പേരിലേക്ക് കൊവിഡ് എത്തി. 71,978(+300) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍  653,444 പേര്‍ രോഗികളായപ്പോള്‍ 15,705 പേര്‍ മരണമടഞ്ഞു. 


സ്‌പെയിനില്‍ 625,651(+11,291) പേര്‍ രോഗബാധിതരായി. 30,405(+162) പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ 589,012 പേര്‍ രോഗികളായി. 12,229(+113) പേര്‍ മരണമടഞ്ഞു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക