Image

നായക്കു നേരെ ഉതിർത്ത വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ ജീവൻ കവർന്നു : പൊലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

പി.പി.ചെറിയാൻ Published on 17 September, 2020
നായക്കു നേരെ ഉതിർത്ത വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ ജീവൻ കവർന്നു : പൊലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ആർലിംഗ്ടൺ :- വെൽഫെയർ ചെക്കിനെത്തിയ ആർലിംഗ്ടൺ പോലീസ് ഓഫീസർക്ക് നേരെ കുരച്ച് അടുത്തു വന്ന നായയെ വെടിവച്ചത് അബദ്ധത്തിൽ ചെന്ന് പതിച്ചത്, ഉറങ്ങിക്കിടന്നിരുന്ന മുപ്പതുകാരിയുടെ ദേഹത്തു കൊണ്ട്മരിക്കാനിടയായ കേസിൽ ഇന്ത്യൻ അമേരിക്കൻ വംശജനും, അർലിംഗ്ടൺ എക്സ്. പൊലീസ് ഓഫീസറുമായിരുന്ന രവി സിംഗിനെ ടെറന്റ കൗണ്ടി ഗ്രാന്റ് ജൂറി , ക്രിമിനലി നെഗ്ളിജന്റ് ഹോമിസൈഡിന് കേസ്സെടുത്തു. സെപ്റ്റംബർ 16 നാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
2019 ഡിസംബറിലായിരുന്നു സുഭവം. മുറ്റത്തെ പുൽത്തകിടിയിൽ ആരോ വന്നിരിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് രവിസിംഗ് വെൽഫയർ ചെക്കിനായി എത്തിയത്. ഇതേ സമയം രവിസിംഗിന് നേരെ അഴിച്ചു വിട്ടിരുന്ന നായ കുരച്ചു കൊണ്ട് ചാടി വീണു. നായയ്ക്കു നേരെ നിരവധി തവണ വെടിയുതിർത്തതിനിടയിൽ ആരുടെയോ നിലവിളി കേട്ടു. വെടിയേറ്റതു പുൽത്തകിടിയിൽ ഉറങ്ങിക്കിടന്നിരുന്ന ആർലിംഗ്ടൺ ഫയർ ക്യാപ്റ്റന്റെ മുപ്പതു വയസ്സുള്ള മകൾ മേഗി ബ്രൂക്കറുടെ ദേഹത്തായിരുന്നു. അവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒമ്പതും പതിനൊന്നും 13 ഉം വയസുള്ള കുട്ടികളുടെ മാതാവായിരുന്നു മേഗി. നായ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു.
സംഭവത്തിൽ ശേഷം സിംഗ് ജോലി രാജിവച്ചു. യഥാർത്ഥത്തിൽ കുരച്ച് അടുത്തു വന്നതു ഒരു പപ്പി യായിരുന്നു. ഇതിനെ നേരിടാൻ ഒരു ഓഫീസർ തേക്കുപയോഗിക്കു എന്നത് അസാധാരണമാണ്. മേഗിയുടെ പിതാവ് പറഞ്ഞു. മരിച്ച മകൾക്ക് നീതി കിട്ടുന്നതിനുള്ള ആദ്യ പടിയാണിത് - പിതാവ് കൂട്ടിച്ചേർത്തു. സ്വയരക്ഷയ്ക്ക് വെടിയുതിർക്കുന്നതിനുള്ള അവകാശം ഓഫീസർ ക്കാണെന്നും യുവതി കിടന്നിരുന്നത് പുറത്തായിരുന്നുവെന്നും രവിയുടെ അറ്റോർണി പറഞ്ഞു.
നായക്കു നേരെ ഉതിർത്ത വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ ജീവൻ കവർന്നു : പൊലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തുനായക്കു നേരെ ഉതിർത്ത വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ ജീവൻ കവർന്നു : പൊലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക