Image

'നിശ്ശബ്ദ ദൂരങ്ങൾ' ബിന്ദു ടിജി യുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു

Published on 17 September, 2020
'നിശ്ശബ്ദ ദൂരങ്ങൾ' ബിന്ദു ടിജി യുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു
ബിന്ദു ടിജി യുടെ ഏറ്റവും പുതിയതും തിരഞ്ഞെടുത്ത തു മായ കവിതകളുടെ സമാഹാരം "നിശ്ശബ്ദ ദൂരങ്ങൾ " കോഴിക്കോട് പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ചു.

ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ അവതാരികയും പ്രശസ്ത നിരൂപകൻ സുനിൽ സി ഇ . പഠനവും തയ്യാറാക്കിയ ഈ സമാഹാരത്തിൽ അറുപത് കവിതകളാണ് ഉള്ളത് .
"തുടു വെള്ളാമ്പൽ പൊയ്‌കയല്ല , അനുഭവത്തിന്റെ കടൽ തന്നെ യാണ് ബിന്ദു ടിജിയ്ക്ക് കവിതയുടെ മഷിപ്പാത്രം .  പ്രമേയ സ്വീകരണത്തിലും ആവിഷ്‌കാര -രൂപശില്പങ്ങളിലും ഇമേജറി കളിലും തീർത്തും നവീനമാകുന്നു ഈ കാവ്യാനുഭവം. ഗദ്യത്തിലെഴുതുമ്പോൾ കരുതേണ്ട വാക്കുകളുടെ മിതത്വവും ഭാഷയുടെ ആന്തരിക ലയവും ബിന്ദു ടിജി യുടെ കവിതകളിലുണ്ട്.

ആലങ്കോട്  ലീലാകൃഷ്ണൻ ബിന്ദു വിനു കാലം ഒരു സൂക്ഷ്മമാപിനിയാണ് . അതുകൊണ്ടാണ് നാം ജീവിയ്ക്കുന്ന കാലത്തെ കവിതയിൽ കൊണ്ട് പൂട്ടിയിടാൻ കഴിയുന്നത് . നാം ജീവിക്കുന്ന കാലം പെട്ടെന്ന് കനക്കുമ്പോൾ, വർത്തമാന സാമൂഹ്യ യാഥാർത്ഥ്യം കാഴ്ച്ച വെയ്ക്കുന്ന ബീഭത്സ ദൃശ്യങ്ങൾക്ക് മുൻപിൽ തെല്ലിട പകച്ചു നിൽക്കുന്ന ഒരു കവിയെ ഈ കവിതകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. പദങ്ങളുടെ കാന്ത സൂചി കവിതയിൽ കൊണ്ട് പ്രതിഷ്ഠിക്കുക വഴി വായനക്കാരെ എല്ലാ ആസ്വാദനസ്ഥലത്തു നിന്നും തിരികെ വിളിക്കാൻ ബിന്ദു വിനാകുന്നു.

Join WhatsApp News
Babu Parackel 2020-09-17 00:59:06
Congratulations!
Bindu Tiji 2020-09-17 23:28:53
Thank you all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക