Image

പുനര്‍ജന്മം (ജയശ്രീ രാജേഷ്‌)

ജയശ്രീ രാജേഷ്‌ Published on 16 September, 2020
പുനര്‍ജന്മം (ജയശ്രീ രാജേഷ്‌)
ഇനിയുമൊരു ജന്മം
ഉണ്ടെങ്കില്‍
എനിക്ക് ഞാനായി തന്നെ
ജനിക്കണം 

ഞാന്‍ കരഞ്ഞാല്‍
ഓടി വന്നെടുക്കാന്‍
കവിളില്‍ തലോടാന്‍
ആളുണ്ടെനിക്ക്

വിട്ട് പിരിയാതെ
നെഞ്ചോട് ചേര്‍ത്ത്
കൂടെ നടത്താന്‍
ആളുണ്ടെപ്പോഴുമെനിക്ക്

ഉറക്കത്തിലും
എന്നെ വിട്ടുപിരിയാതെ
തൊട്ടു തലോടി
അണച്ചു പിടിക്കുന്നുണ്ട്

താഴെ വെച്ചാല്‍
ഉറുമ്പരിക്കും
തലയില്‍ വെച്ചാല്‍
പേനരിക്കും എന്നു കരുതി 
മാറില്‍ ചേര്‍ത്തും കൈപിടിച്ചും
കൂടെ നടത്തുന്നുണ്ട്

പുനര്‍ജന്മങ്ങളില്‍
എനിക്ക് ഞാനായി തന്നെ
ജനിക്കണം

നെഞ്ചിടിപ്പിന്റെ താളമറിഞ്ഞ്
കരസ്പര്‍ശത്തിന്റെ
ചൂടറിഞ്ഞ് 
ബന്ധങ്ങളെ 
ഊട്ടിയുറപ്പിച്ച്

ഇനിയും ജനിക്കണം
ഒരു സ്മാര്‍ട്‌ഫോണായി തന്നെ...
Join WhatsApp News
amerikkan mollakka 2020-09-16 18:18:25
ബായിച്ചാൽ മനസ്സിലാകുന്ന കബിതകൾ ഞമ്മക്ക് പെരുത്ത് ഇസ്ട്ടമാണ്. സ്മാർട്ട് ഫോണിനെ കൊണ്ട് ചിന്തിപ്പിച്ച ഇങ്ങള് ഇമ്മിണി ബല്യ സ്മാർട്ട് ആണ്. കബിതകൾ ലളിതമാകണം, ഗംഭീരമാകണം. ഇങ്ങള് മൊഞ്ചത്തിയാണ്. കബിതകളെയും മൊഞ്ചത്തികളാക്കുക, മെയ്ക്കപ്പ് ഇല്ലാതെ.അപ്പൊ അസ്സലാമു അലൈക്കും.
jyothy nambiar 2020-09-17 10:45:15
ആദ്യം വായിച്ചപ്പോൾ കവിയത്രിയുടെ ആഗ്രഹമാണെന്നു തോന്നിപ്പോയി. അവസാനവരിയിൽ ഫോണിൻ്റെ ആഗ്രഹമാണെന്ന് വെളിപ്പെടുത്തിയത് ശ്രദ്ധേയം. നല്ല ഭാവന
Sudhir Panikkaveetil 2020-09-17 11:51:47
riddle poems ക്യാറ്റഗറിയിൽ ഇത് പെടുത്താം. wordplay ട്രിക്ക് അതായത് വേറൊന്നാണെന്നു തോന്നിപ്പിക്കുക പിന്നെ അത് വെളിപ്പെടുത്തുക. ഫോണിന് കിട്ടുന്ന സുഖങ്ങൾ കൊടുക്കുന്ന ആളിനെ കൂടെ പുനർജന്മത്തിൽ കിട്ടണമെന്ന് പറയാതെ പറയുന്നു. രാജശ്രീയുടെ കവിതകൾ ശ്രദ്ധിക്കാം,
vayanakaaran 2020-09-17 18:50:13
ഫോണിന്റെ പടം വേണ്ടിയിരുന്നില്ല.അതൊരു സൂചനയാകില്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക