Image

ഇഷ്ടം കൂടെ വരും (കഥ: ഷരീഫ് ബ്ലാങ്ങാട്)

Published on 16 September, 2020
ഇഷ്ടം കൂടെ വരും (കഥ: ഷരീഫ് ബ്ലാങ്ങാട്)

ഇനിയും എത്ര കിലോമീറ്റെർ ഉണ്ട് ..

പതിനാലു കിലോ മീറ്റർ .. ഭാര്യയുടെ വാക്കുകൾ കേട്ട ആനന്ദ് മറുപടി കൊടുത്തു ...
.
ഭാര്യ രേഷ്മയും ഒന്നിച്ചുള്ള യാത്രയിൽ ആണ് അയാൾ ...

മഴ നന്നായി പെയ്യുന്നുണ്ട് .. അത് കൊണ്ട് തന്നെ ഡ്രൈവിങ് ചെറിയ തോതിൽ ദുഷ്കരം ആണ് ..
.
കുറെ നേരത്തിനു ശേഷം ആണ് ഭാര്യയുടെ ശബ്ദം അയാൾ കേട്ടത് .. വർഷങ്ങൾ ആയി ഇപ്പോൾ ഇങ്ങിനെ ആണ് .. ആവിശ്യത്തിന് മാത്രം സംസാരം .. ..
.
അഞ്ചു വയസ്സുകാരൻ മകൻ മിഥുൻ കാറിന്റെ ബാക്ക് സീറ്റിൽ ചാരികിടന്നു ഉറങ്ങുന്നുണ്ട് ... അവൻ ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ താനും ഭാര്യയും ഒന്നിച്ചു ജീവിക്കുമായിരുന്നോ എന്ന് പലവട്ടം അയാൾ ആലോചിചിച്ചിട്ടുണ്ട് ... .
.
എന്ത് മാത്രം സന്തോഷങ്ങൾ ആയിരുന്നു വിവാഹത്തിന് ശേഷം ഉള്ള ആദ്യകാലങ്ങളിൽ .... പിന്നെ പിന്നെ എവിടെ ഒക്കെയോ സന്തോഷങ്ങൾ പോയ്മറഞ്ഞു .... ..
..
ഭാര്യ രേഷ്മയും അതൊക്കെ തന്നെ ആണ് ചിന്തിച്ചിരുന്നത് .. .. ഇതെന്തു ജീവിതം ആണ് .. സ്നേഹം ഇല്ല .. പരാതി ഇല്ല .. സംസാരം ഇല്ല .. എന്തിനു ഒന്ന് വഴക്കു കൂടിയിട്ട് പോലും വർഷങ്ങൾ ആയി ...
.
നമുക്കൊരു ചായ കുടിച്ചാലോ .. എന്നായി അവൾ ...
.
എനിക്ക് വേണ്ട നിനക്ക് വേണമെങ്കിൽ കുടിച്ചോ .. എന്നായി ആനന്ദ് ..

എന്നാൽ എനിക്കും വേണ്ട .. ..
.
കഴിഞ്ഞു സംസാരം .. വണ്ടി വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു ..
.
.ഭാര്യയുടെ കൂടെ യാത്ര പോകാൻ അയാൾക്കോ ... അയാളുടെ കൂടെ യാത്ര പോകാൻ അവൾക്കോ ഇഷ്ടം അല്ലായിരുന്നു .. .
.
പിന്നെ ഈ യാത്ര മുൻകൂട്ടി തീരുമാനിച്ചതിന്റെ ഭാഗം ആയി അങ്ങിനെ സംഭവിച്ചു പോയതാണ് ....
.
ആനന്ദിന്റെ അമ്മയെ കാണാനുള്ള യാത്ര ആണ് .. ഒരു വൃദ്ധസദനത്തിൽ ആണ് അവർ .. മൂന്നു വർഷം ആയിട്ട് അവർ ഇവിടെ ആണ് .. നല്ലൊരു തുക ഫീസ് കൊടുത്തിട്ടാണ് അവർ ഇവിടെ നിൽക്കുന്നത് ...
.
ഓണം ആയിട്ട് കഴിഞ്ഞ തവണയും വന്നിരുന്നു .. അന്ന് തീരുമാനിച്ചത് ആണ് ഈ യാത്ര .. .. ജോലി സംബന്ധമായി പലപ്പോഴും വീട് വിട്ടു നിൽക്കേണ്ടി വരുന്ന ആനന്ദിന് ഭാര്യയും അമ്മയും ആയിട്ടുള്ള സ്വരച്ചേർച്ചക്കുള്ള പരിഹാരം എന്ന നിലക്കാണ് ഈ പോംവഴി കണ്ടെത്തിയത് ....
.
.. ..
.വഴിയരികിലൂടെ ഒരു സൈക്കിളിൽ ഒരു ഭാര്യുയും ഭർത്താവും മഴ നനഞു പോകുന്നത് അവർ കണ്ടു ... ഭർത്താവ് എന്തോ ഉച്ചത്തിൽ പറയുന്നുണ്ട് .. ഭാര്യ അതുകേട്ടു അയാളുടെ അരയിലൂടെ കൈ ചുറ്റി ഉറക്കെ ചിരിക്കുന്നു ....
.എന്തൊരു സന്തോഷം ആണവർക്കു .. അവൾ അറിയാതെ ഓർത്തു ..
.
അവളുടെ മനസ്സ് പതുക്കെ ഊളയിട്ടു ... ജീവിതത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ആ ദിവസങ്ങളിലേക്ക് .. ആദ്യമായി തന്റെ കൈകളിൽ ആനന്ദ് സ്പർശിച്ചപ്പോൾ ഉണ്ടായ ആ വൈദുതി പ്രവാഹം അങ്ങ് ശിരസ്സ് വരെ എത്തിയതും .. കൈ വിരലുകളിൽ അമർത്തിയപ്പോൾ ഒരു ഉൾക്കിടലത്തോടെ ശരീരം പൂത്തുലഞ്ഞതും എല്ലാം ഒരു നിമിഷം ഓർമയിൽ മിന്നി നിറഞ്ഞു ...
.
പാർക്കുകളിൽ... തീയേറ്ററുകളിൽ .. ഹോട്ടലുകളിൽ ...ആനന്ദ് ചേട്ടന്റെ ഒഴിവു സമയങ്ങൾ എല്ലാം അടിപൊളി ആയിരുന്നു ..
.
ലൈഫിൽ പതുക്കെ പതുക്കെ ആണ് മാറ്റങ്ങൾ ഉണ്ടായത് .. ആവശ്യത്തിനും അനാവിശ്യത്തിനും അമ്മായി അമ്മയുമായി പിന്നീട് വഴക്കായി .. .. .
.
അവസാനം ആനന്ദ് ചേട്ടൻ തന്നെ ആണ് ഇങ്ങിനെ ഒരു പോംവഴി കണ്ടെത്തിയതും അമ്മയെ ഇവിടെ ആക്കിയതും .
.
..ഇപ്പോൾ 'അമ്മ ഇവിടെ എത്തിയിട്ട് മൂന്നു വർഷം കഴിഞ്ഞു ... ..
.തന്റെ മൂന്നാമത്തെ വരവ് ആണിത് .. ആനന്ദ് ചേട്ടൻ ഇടക്ക് വരാറുണ്ട് ..
.
കാർ ഒരു കുത്തനെ ഉള്ള കയറ്റം കയറുക ആണ് ..
അവൾക്ക് മനസ്സിലായി സ്ഥലം എത്താറായി എന്ന് .. അവൾ ചോദിക്കാനൊന്നും പോയില്ല .. അടുത്ത ഇറക്കം കഴിഞ്ഞാൽ 'അമ്മ താമസിക്കുന്ന സ്ഥലം ആയി ..
.
അവൾ ഉറങ്ങി കൊണ്ടിരുന്ന മകനെ വിളിച്ചുണർത്തി .. അവനും ഉഷാറായി .... അത് പോലെ തന്നെ കാലാവസ്ഥയും.... മഴ പോയി വെയിൽ വന്നു ..

ഗേറ്റിനു അടുത്ത് എത്തിയപ്പോൾ തന്നെ സെക്കുരിറ്റി വണ്ടി തടഞ്ഞു നിർത്തി .. കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് അടങ്ങിയ പേപ്പർ ചോദിച്ചു ... അയാൾ അത് ഓഫീസിൽ കൊണ്ട്പോയി കൺഫോം ചെയ്തു അവർക്ക് തിരിച്ചു കൊടുത്തതിനു ശേഷം ഗേറ്റ് തുറന്നു കൊടുത്തു ...

. ഗേറ്റ് കടന്നപ്പോൾ തന്നെ കണ്ടു പുറത്തേക്കു നോക്കി നിൽക്കുന്ന ആ വൃദ്ധയായ അമ്മയെ .ഇന്ന് കാണാൻ വരും എന്ന് പറഞ്ഞിരുന്നു .. അത് കൊണ്ടുള്ള കാത്തു നിൽപ്പ് ആണ് ..
..
വണ്ടി നിർത്തുബോഴേക്കും ആ സാധു സ്ത്രീ വണ്ടിയുടെ അടുത്ത് എത്തി ..
വണ്ടിയിൽ നിന്നും മിഥുൻ ഓടി പോയി അമ്മൂമ്മയെ കെട്ടിപ്പിടിച്ചു ..
ആനന്ദും രേഷ്മയും പിന്നാലെ ഇറങ്ങി .. ആനന്ദ് അമ്മയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു ..
.
മക്കളെ എന്തെങ്കിലും കഴിച്ചോ .. എന്നായി അവർ ..

ഉം കഴിച്ചു .... രേഷ്മ ആണ് മറുപടി കൊടുത്തത്.. അവർ അമ്മയുടെ റൂമിലേക്ക് നടന്നു .. നാല് പേർക്ക് ഒരു റൂം ആണ് . എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ ഒരു റൂം .. ഇത് പോലെ ഉള്ള കുറെ മുറികൾ ഉണ്ട് ഇവിടെ .. അതിലെല്ലാം ഹതഭാഗ്യകളായ 'അമ്മമാരും ഉണ്ട്

അവിടെ അമ്മയുടെ കൂടെ താമസിക്കുന്നവരും ഇവരെ പ്രതീക്ഷിച്ചു റൂമിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു ..

എന്താണ് ഓണത്തിന് വരാത്തത് എന്നായി .. കൊറന്റൈനിൽ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ പിന്നെ സംസാരം കൊറോണയെ കുറിച്ച് ആയി ..

വയസ്സായവർ എല്ലാം ഇത് വന്നാൽ മരിക്കും എന്ന് പറയുന്നു ശെരിയാണോ മോനെ .... എന്ന് 'അമ്മ ചോദിച്ചപ്പോൾ ആനന്ദ് വല്ലാതായി

.. അതൊക്കെ ചുമ്മാ പറയുന്നത് ആണ് അമ്മെ .. എല്ലാവർക്കും മാറുന്നുണ്ട് .. .. നൂറു വയസ്സ്‌ കഴിഞ്ഞവർക്കൊക്കെ അസുഖം മാറിയത് നമ്മൾ ടീവി യിൽ കണ്ടതല്ലേ .... അമ്മക്ക് അത്ര വയസ്സൊന്നും ഇല്ലല്ലോ ..

. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർക്ക് ചായയും പലഹാരങ്ങളും പരിചാരകർ കൊണ്ട് വന്നു കൊടുത്തു ...
.
അവർ അതും കഴിച്ചു അമ്മയുമായി പുറത്തു വിശാലമായിട്ടുള്ള പാർക്കിലൂടെ കുറച്ചു നേരം നടന്നു .. അവിടെ ഉള്ള ഊഞ്ഞാലിൽ അമ്മയും മകനും പേര കുട്ടിയും കുറച്ചുനേരം ഇരുന്നു ആടി...
.
അമ്മയുമായി പൊട്ടിച്ചിരിച്ചു നടക്കുന്ന ആനന്ദിനെ അവൾ നോക്കുക ആയിരുന്നു .. എന്ത് പ്രസരിപ്പാണ് ഇപ്പോൾ തന്റെ ഭർത്താവിന് ... എന്തൊരു സന്തോഷം ... ..
.
മോൾ വരുന്നില്ലേ ഊഞ്ഞാൽ ആടാൻ എന്ന അമ്മയുടെ വിളികേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് ..

.ഞാൻ ഇല്ല അമ്മെ .. എന്നായി അവൾ ..

ഇത് കേട്ട ആനന്ദ് അവളെ ഒന്ന് ഇരുത്തി നോക്കി ..കോപം കണ്ണുകളിൽ അലയടിക്കുന്നത് അവൾ കണ്ടു ..
.
ഇവിടെ എത്തിയാൽ 'അമ്മ പറയുന്നത് എല്ലാം തലകുലുക്കി സമ്മതിക്കണം എന്നൊരു കരാർ ഉണ്ടായിരുന്നു .. അത് തെറ്റിച്ചിരിക്കുന്നു ..
.
ഇതിനു പ്രത്യേകിച്ച് പോകുമ്പോൾ വഴക്ക് ഒന്നും പറയില്ല ... വഴക്കു പറഞ്ഞിട്ടൊക്കെ എത്ര കാലമായി ..സ്നേഹിച്ചിട്ടും . ..എന്നാലും അനുസരിക്കാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടായി അവൾക്കു ....
.
പോകാനുള്ള സമയം ആയി തുടങ്ങിയിരിക്കുന്നു ... ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും ചിരിയുടെ തിളക്കം കുറഞ്ഞു വരുന്നത് അവൾ ശ്രദ്ധിച്ചു ..

അവസാനം ആ സമയവും വന്നെത്തി ... അമ്മയെ റൂമിൽ കൊണ്ടാക്കി അവർ യാത്ര പറഞ്ഞു ... ..

..അമ്മക്കൊക്കെ വേണ്ടി പ്രാത്ഥിക്കണേ .. കൊറോണ ഒക്കെ അല്ലേ മക്കളേ. .. ഇനി എന്നാണു വരിക .....
.
ഏറ്റവും അടുത്ത ദിവസം തന്നെ വരും അമ്മെ .. അയാൾ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞകണ്ണുകളാൽ പുറത്തേക്ക് നടന്നു ..

.
കൂടെ അവളും കുഞ്ഞും .. 'അമ്മ പുറത്തേക്ക് അവരുടെ പിറകെ നടന്നു ..യാത്രയാക്കാൻ ...
.
ഇനി പുറത്തു ഇറങ്ങേണ്ട ഞങ്ങൾ പൊക്കോളാം .കുറച്ചേ മഴ പെയ്യുന്നുണ്ട് .. വാതിലും കടന്നു പുറത്തു ഇറങ്ങാൻ ശ്രമിച്ച അമ്മയോട് അവൻ പറഞ്ഞു ..
..
അവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു .. ഡോർ തുറന്നു അകത്തു കയറി പിന്നാലെ അമ്മയോട് യാത്ര പറഞ്ഞു അവളും മകനും ..
.
വണ്ടി പതുക്കെ മുന്നോട്ടു എടുത്തു .... അവൻ അമ്മക്ക് കൈ വീശി കാണിച്ചു ... രേഷ്മയും മകനും അത് പോലെ തന്നെ ചെയ്തു ..
.
വണ്ടി ഓടിക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് അവൾ നോക്കി .. ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടോ .. അവൾ ശ്രദ്ധിച്ചു ...
.
ഉണ്ട് .. അവൻ അത് തുടച്ചത് അവൾ കണ്ടു .. പക്ഷെ അവൾ ശ്രദ്ധിച്ചത് അവൻ കണ്ടില്ല ..
.
ഗേറ്റ് കടക്കാറായപ്പോൾ അവൾ പറഞ്ഞു .. വണ്ടി ഒന്ന് തിരിക്കാമോ .??.
.
അവൻ ദേഷ്യത്താൽ അവളെ നോക്കി ...

എന്തിനു ..

എനിക്ക് ഒന്നും കൂടെ അമ്മയുടെ റൂം വരെ പോകണം ..

ഇവിടെ നിർത്താം പോയിട്ട് വാ ..

ആയിക്കോട്ടെ .. ഇത് പറഞ്ഞു അവൾ ഇറങ്ങി ...
.
ഞാൻ വരണോ അമ്മെ .. എന്ന് മിഥുൻ ചോദിച്ചപ്പോൾ അവൾ വേണ്ടാ എന്ന് പറഞ്ഞു ഇറങ്ങി നടന്നു ..
.
സമയം പോയി കൊണ്ടിരുന്നു .. അയാൾ അക്ഷമനായി ... .

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ അവൾ ഒരു വലിയ ബാഗും താങ്ങി വരുന്നത് അയാൾ കണ്ടു കൂടെ അമ്മയും ..
.
അവൾ അമ്മക്ക് പിന്നിലെ ഡോർ തുറന്നു കൊടുത്തു .. അമ്മയുടെ ബാഗും അകത്തേക്ക് വെച്ച് വാതിൽ അടച്ചു ..
.
മുന്നിൽ കയറി ഇരുന്നു അവൾ പറഞ്ഞു . ഇനി എന്നും 'അമ്മ നമ്മുടെ കൂടെ ഉണ്ടാകും ..
...
അയാൾ അമ്മയെ നോക്കി ഒന്ന് ചിരിച്ചു .. പിന്നെ വണ്ടി മുന്നോട്ടു എടുത്തു ..
വണ്ടി ഓടിക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് അവൾ ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കി
. ആ കണ്ണുകൾ നിറയുന്നുണ്ടോ .??
ഉണ്ട് .. അവൾ അവന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി .. അവൾ നോക്കുന്നത് ഇപ്പോൾ അവൻ കണ്ടു .. ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ കാൺക്കെ തന്നെ അവൻ തുടച്ചു ..
.
പിന്നെ അവളെ നോക്കി ഒന്ന് ചിരിച്ചു .. വർഷങ്ങൾക്ക് ശേഷം ഉള്ള തനിക്കുള്ള പുഞ്ചിരി .. അവളും ഒന്ന് ചിരിച്ചു ..
.
തന്റെ കയ്യിന്മേൽ ആനന്ദിന്റെ കൈ സ്പർശിക്കുന്നത് അവൾ അറിഞ്ഞു ... വർഷങ്ങൾക്ക് ശേഷം പഴയ അതെ വൈദുതി പ്രവാഹം തന്റെ ശരീരത്തിലൂടെ മിന്നുന്നതായി അവൾക്കു തോന്നി ... വിരലുകളിൽ വിരൽ അമരുന്നതും ഒരു നനുത്ത കുളിർമയോടെ അവൾ അനുഭവിച്ചു കൂടെ ശരീരം പൂത്തുലയുന്നതും....


Join WhatsApp News
RAJU THOMAS 2020-09-17 21:03:45
I like this story. The characters are well-defined, the context is touching, the problem, though not said in words, is clear not only to the readers but to the characters (there is a master-stroke), and there is a poignantly cathartic resolution to the problem. No undue description, no show-off with words, no sentimentalism. All so precise, efficient, effective.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക