ബുക്കര്‍ പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ വംശജ അവനി ദോഷിയും
EUROPE
15-Sep-2020
EUROPE
15-Sep-2020

ലണ്ടന്‍: 2020ലെ ബുക്കര്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്നവരില്‍ ഇന്ത്യന്‍ വംശജയായ ഏഴുത്തുകാരി അവനി ദോഷിയും. ഇവരടക്കം നാലു വനിതകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയാണ് ഇന്നലെ ജൂറി പുറത്തുവിട്ടത്.
അവനിയുടെ പ്രഥമ നോവലായ ബേണ്‍ഡ് ഷുഗര്‍ ആണ് പരിഗണിക്കുന്നത്. ഡയാന്‍ കുക്ക്(ദ ന്യൂ വില്‍ഡെര്‍നെസ്), ടിസിറ്റ്‌സി ഡാന്‍ഗരംബ്ഗ(ദിസ് മോര്‍ണബിള്‍ ബോഡി), മാസാ മെംഗിസ്റ്റെ(ദ ഷാഡോ കിംഗ്), ഡഗ്ലസ് സ്റ്റുവാര്‍ട്ട്(ഷഗ്ഗി ബെയ്ന്‍), ബ്രാന്‍ഡന്‍ ടൈലര്‍(റിയല്‍ ലൈഫ്) എന്നിവരാണ് മറ്റുള്ളവര്‍.
.jpg)
ന്യൂജഴ്‌സിയില്‍ ജനിച്ച അവനി ദോഷി ഇപ്പോള്‍ ദുബായിലാണു താമസമെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. 2013ല്‍ ടൈബര്‍ ജോണ്‍സ് സൗത്ത് ഏഷ്യ പ്രൈസ് നേടിയിട്ടുണ്ട്.
മറ്റ് എഴുത്തുകാര്‍ സ്‌കോട്ട്ലാന്‍ഡ്, സിംബാബ്വെ, എത്യോപ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ്.
50,000 പൗണ്ടിന്റെ ബുക്കര്‍ പുരസ്‌കാരം നവംബര്‍ 17നു പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം മാര്‍ഗരറ്റ് ആറ്റ്വുഡും ബെര്‍ണാഡിന്‍ അവറിസ്റ്റോയും പങ്കുവയ്ക്കുകയായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments