Image

മഹാരാഷ്ട്രയില്‍ 20,482 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 515 മരണം

Published on 15 September, 2020
മഹാരാഷ്ട്രയില്‍ 20,482 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 515 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 20,482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 10,97,856 ആയി ഉയര്‍ന്നു. 515 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30,409 ആയി. 2.77 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 

ഇന്ന് മാത്രം 19,423 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 7,75,273 ആയി. 70.62 ശതമാനമാണ് സംസ്ഥാനത്തെ 
രോഗമുക്തി നിരക്ക്. നിലവില്‍ 2,91,797 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 7,576 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,75,265 ആയി. ഇന്ന് 97 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 7481 ആയി. ഇന്ന് 7,406 പേര്‍ കോവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 3,69,229 ആയി. 98536 പേരാണ് സംസ്ഥാനത്ത് 
ചികിത്സയില്‍ തുടരുന്നത്. ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,25,796 ആയി. ഇന്ന് 4,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36 പേര്‍ മരിച്ചു. 4,806 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,91,203 പേര്‍ ഇതുവരെ രോഗമുക്തരായി. 29,787 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക