Image

സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായി എന്‍ഐഎ

Published on 15 September, 2020
സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായി എന്‍ഐഎ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ഐഎ. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്.


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭവാണങ്ങള്‍, വിവിധ ചാറ്റുകള്‍ , ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സി- ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്ത്. കേസില്‍ ഡിജിറ്റ‌ല്‍ തെളിവുകള്‍ മുഖ്യ തെളിവാണെന്നും ഇതിന്‍്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറയിച്ചു.


സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് മാത്രം 2000 ജിബി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ട് അടക്കം കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അന്‍വര്‍, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളില്‍ നിന്നും 2000 ജിപി ഡിജിറ്റല്‍ തെളിവും ലഭിച്ചിട്ടുണ്ട്.


അഞ്ച് ദിവസം പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. സന്ദീപ് നായര്‍ , ഷാഫി, മുഹമ്മദ് അലി എന്നി മൂന്ന് പ്രതികളെ വെള്ളിയാഴ്ച രാവിലെ വരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക