Image

ജ​ലീ​ല്‍ തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

Published on 15 September, 2020
ജ​ലീ​ല്‍ തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജലീല്‍ എന്ത് തെറ്റാണ് ചെയ്തത് ഇപ്പോള്‍ നടക്കുന്നത് ആരോപണമുന്നയിച്ച്‌ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം. 


കെ ടി ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമമാണ് നടക്കുന്നത്. ജലീലിനെതിരെ വിരോധമുള്ളവര്‍ കാണും. ഇവിടെ നടക്കുന്നത് നമ്മുടെ നാടിന് ചേരാത്ത കാര്യങ്ങള്‍. ലീഗിനും ബിജെപിക്കും ഒരുമിച്ച്‌ നീങ്ങാന്‍ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി.


ഇത് അപവാദം പ്രചരിപ്പിക്കലല്ലേ. ഇഡി ചോദ്യം ചെയ്തത്‌ വലിയ കാര്യമല്ല. പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. മു​സ്‌​ലിം ലീ​ഗി​ന് ജ​ലീ​ലി​നോ​ടു​ള്ള പ​ക വി​ട്ടു​മാ​റു​ന്നി​ല്ല. ബി​ജെ​പി​ക്കും മു​സ്‌​ലിം ലീ​ഗി​നും ഔ​രേ​രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ നീ​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഖുറാന്‍ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം എന്നാല്‍ ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 


മു​ന്‍​പ് മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ആ​രെ​യൊ​ക്കെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ആ​രോ​പ​ണം ഉ​ണ്ടാ​യാ​ല്‍ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ, അ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്- മു​ഖ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ച്ച്‌ ചോ​ദി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക